ശ്രീനഗര്‍: കാശ്മീല്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന പ്രത്യേകാധികാരം അഫ്സ്പ ഒഴിവാക്കുന്നതിന് സംസ്ഥാന ഭരണത്തില്‍ പങ്കാളിയായിരുന്ന കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടിയായ പിഡിപിയും തന്നെ പിന്തുണച്ചില്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.
അഫ്സ്പ ഒഴിവാക്കുന്നത് സംബന്ധിച്ച് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം അദ്ദേഹത്തോടൊപ്പം ക്യാബിനറ്റിലുണ്ടായിരുന്ന മന്ത്രിമാരെ കാര്യം പറഞ്ഞ് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. അതുപോലെ സംസ്ഥാന മന്ത്രിസഭയിലുണ്ടായിരുന്ന കോണ്‍ഗ്രസ് അംഗങ്ങളെ മനസ്സിലാപ്പിക്കുന്നതില് താനും പരാജയപ്പെട്ടതായാണ് ഒമറിന്റെ വാദം.
പിഡിപിയാകട്ടെ അഫ്സ്പ ഒഴിവാക്കുന്നതിന്റെ ക്രെഡിറ്റ് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിക്ക് ലഭിക്കരുതെന്നും ശഠിച്ചു. ഒരു തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഒമര്‍ ഇക്കാര്യം പറഞ്ഞത്.
















