Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 641-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2014, 07:05 pm IST
in Samskriti

മുനി തുടര്‍ന്നു: അങ്ങ് പറയും, ഞാനെന്റെ പൂര്‍വ്വജന്മത്തില്‍ എന്തുചെയ്തിട്ടാണ് എന്നിലീ ദുഷ്‌സ്വഭാവം വന്നുചേരാന്‍ ഇടയായത്?

മന്ത്രി പറയും, ആ രഹസ്യം ഞാന്‍ പറയാം. ആദിയന്തങ്ങള്‍ ഇല്ലാതെ ‘ഞാന്‍’, ‘നീ’, എന്നൊക്കെപ്പോലെയുള്ള ബ്രഹ്മം എന്നൊരു ‘വസ്തു’വുണ്ട്. ആ ബ്രഹ്മം സ്വയം അതിനവബോധിക്കാനുള്ള വിഷയമായി. അങ്ങിനെയത് ജീവനായി. പിന്നീട് മനസ്സുമായിത്തീര്‍ന്നു.

ജീവനെന്ന ഈ അതിസൂക്ഷ്മമായ അഭൗമദേഹം ഭൗതീകമായ ഒരു ദേഹമായി ഉരുത്തിരിഞ്ഞു. മനസ്സിന് രൂപഭാവങ്ങളില്ല. എന്നാല്‍ അതിനു ദേഹമെന്ന ഒരു മൂര്‍ത്തരൂപം ഉള്ളതുപോലെ നിലകൊള്ളുന്നു. ഈ ലോകമെന്നു പറയുന്നത് മനസ്സാണ്. ലോകവും മനസ്സും തമ്മില്‍ അന്തരമൊന്നുമില്ല.

ആദ്യം ബ്രഹ്മത്തില്‍ ഉയര്‍ന്നുവന്നത് ശുദ്ധമനസ്സെന്ന രീതിയില്‍ ‘സത്വം’ മാത്രമാണ്. എന്നാലത് പിന്നീട് സാന്ദ്രമാര്‍ന്നു ജഡത്വമാര്‍ജ്ജിച്ചു താമസതാമസമായി.

അപ്പോള്‍ അങ്ങ് ചോദിക്കും, എന്താണീ താമസതാമസമെന്ന്. എങ്ങിനെയാണ് പരംപൊരുളായ ബ്രഹ്മത്തില്‍ അതുളവായത്?

മന്ത്രി പറയും, ജീവികള്‍ക്ക് ഇഹലോകത്തില്‍ പലപല അവയവങ്ങള്‍ ഉള്ളതുപോലെ സൂക്ഷ്മമായ ആത്മാവിനും അല്ലെങ്കില്‍ ബോധത്തിനും സൂക്ഷ്മശരീരമെന്ന ‘അവയവ’മുണ്ട്. അത് സ്വയം തനിക്ക് സ്ഥൂലശരീരമുണ്ടെന്നു ചിന്തിച്ച് ഭൂമിയെപ്പോലുള്ള ഭൗതീകമായ വസ്തുഘടകങ്ങളെ സംജാതമാക്കുന്നു. സ്വപ്‌നത്തില്‍ എന്നതുപോലെ ലോകദൃശ്യങ്ങളെ വിക്ഷേപിച്ചുണ്ടാക്കി പ്രവര്‍ത്തനോന്മുഖമാക്കി മാറ്റുന്നത് അത് തന്നെയാണ്. അങ്ങ് തന്നെയാണ് അങ്ങയുടെ സൂക്ഷ്മദേഹത്തില്‍ ‘ഇതാണ് സാന്ദ്രമായ ആന്ധ്യത്തിന്റെ ഉത്തുംഗത –താമസതാമാസം’ എന്ന ചിന്തയുണ്ടാക്കി അതിനെ രൂപവല്‍ക്കരിക്കുന്നത്. അങ്ങിനെയതു ജനിക്കുകയായി.

സ്വയം അതിനിര്‍മ്മലമാണെങ്കിലും വൈവിദ്ധ്യതയും എല്ലാം നിലനില്‍ക്കുന്നത് ബ്രഹ്മത്തിലാണ്. ബ്രഹ്മത്തില്‍, ജീവനായതുല്‍പ്പന്നമാകുന്ന അവസരത്തില്‍ ആദ്യമായുണ്ടാകുന്ന ചോദന അനുഭവിക്കുന്നത് ബുദ്ധിയാണ്. അത് ശുദ്ധത്തില്‍ അതിശുദ്ധമായ സാത്വികസാത്വികതയാണ്. പിന്നീടത് ജീവിതപ്രയാണത്തില്‍ ആമഗ്‌നമാവുമ്പോള്‍ പവിത്രമായ ഗുണഗണങ്ങള്‍ ആര്‍ജ്ജിച്ച് സാത്വിക ജീവനായി ജനിക്കുന്നു.

ഈ ജനനം ജീവനദിയുടെ ഒഴുക്കില്‍ വൈവിദ്ധ്യമാര്‍ന്ന സുഖാനുഭവങ്ങള്‍ക്ക് വശംവദമാവുമ്പോള്‍ അത് രാജസരാജസമാകുന്നു. എങ്കിലും ജീവന്റെ ലക്ഷ്യം മോക്ഷത്തിലേയ്‌ക്കുന്മുഖമാണപ്പോള്‍. എന്നാല്‍ ജീവിതത്തിന്റെ ഒഴുക്കില്‍ സദ്ഗുണങ്ങള്‍ ഒന്നുമില്ലാതെ ജീവന്‍ ജനിക്കുമ്പോള്‍ അത് വെറും രാജസം മാത്രമാകുന്നു.

ജീവി തന്റെ ജീവിതനദിയില്‍ ഏറെക്കാലം കഴിഞ്ഞശേഷം അതിനുള്ളില്‍ മോക്ഷത്തിനുള്ള അഭിവാഞ്ഛയുണരുന്നതാണ് താമസതാമസ അവസ്ഥ. മോക്ഷത്തിലേയ്‌ക്കുന്മുഖമെങ്കിലും അവസാനിക്കാത്ത തുടര്‍ യാത്രകളില്‍ ഒന്നില്‍ സംഭവിക്കുന്ന സാധാരണ ജനനം വെറും താമസീകം മാത്രമാകുന്നു. ഇങ്ങിനെ ജന്മങ്ങള്‍ക്ക് അനേകം തരംതിരിവുകള്‍ ഉണ്ട്. അങ്ങയുടെ ജനനം ‘താമസതാമസ’ക്കൂട്ടത്തിലാണ്.

അങ്ങേയ്‌ക്ക് പലപല ജന്മങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്കും. എന്നാല്‍ എനിക്കവയെ അറിയാമെന്നും അങ്ങേയ്‌ക്കവയെ അറിയില്ല എന്നുമൊരു വ്യത്യാസമുണ്ട്. ഇങ്ങിനെ ഏറെക്കാലം അലഞ്ഞുതിരിഞ്ഞ് അങ്ങ് സമയം വൃഥാവിലാക്കി. അങ്ങയിലങ്ങിനെ ഉരുത്തിരിഞ്ഞ ഉപാധികള്‍ മൂലം സ്വയം സ്വതന്ത്രനാവാന്‍ അങ്ങേയ്‌ക്ക് കഴിയുന്നില്ല.അപ്പോള്‍ അങ്ങ് ചോദിക്കും, എനിക്കെങ്ങിനെയാണ് പൂര്‍വ്വജന്മാവസ്തകളെ തരണം ചെയ്യാന്‍ കഴിയുക?

മന്ത്രിപറയും, മനോവികല്‍പവും കാലുഷ്യവും കൂടാതെ പരിശ്രമിച്ചാല്‍ നേടാന്‍ കഴിയാത്തതായി യാതൊന്നുമില്ല.

“ഇന്നലത്തെ ദുഷ്‌ക്കര്‍മ്മങ്ങള്‍ സദ്ക്കര്‍മ്മങ്ങളാവാന്‍ ഇന്നത്തെ സദ്വൃത്തികള്‍ക്ക് സാധിക്കും. അതിനാല്‍ നന്മയ്‌ക്കായി പരിശ്രമിക്കുക, ഇപ്പോള്‍, ഇവിടെ വച്ച് നന്മയെ പുല്‍കുക.

ഒരുവന്‍ എന്ത് നേടാന്‍ ആഗ്രഹിക്കുന്നുവോ അതിനായാണ് പരിശ്രമിക്കുന്നത്. നിസ്തന്ദ്രമായ ആത്മാര്‍ത്ഥപരിശ്രം വൃഥാവിലാവുകയില്ല.

അങ്ങിനെ മന്ത്രിപ്രവരന്റെ ഉപദേശം കേട്ട് സിന്ധുരാജന്‍ രാജ്യം ത്യജിച്ച് കാനനം പൂകും. അദ്ദേഹം മാമുനിമാരുമായുള്ള സത്സംഗാര്‍ത്ഥം അവരുടെയൊപ്പം കഴിഞ്ഞുകൂടും. ആ കൂട്ടുകെട്ട് മാത്രംകൊണ്ട് അദ്ദേഹം വിവേകവിജ്ഞാനങ്ങള്‍ ആര്‍ജ്ജിച്ചു മുക്തിപദമണയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

പുതിയ വാര്‍ത്തകള്‍

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.