ന്യൂദല്‍ഹി: ജമ്മു കാശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ ലംഘിക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ച പുനരാരംഭിക്കുകയുള്ളൂവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്. നിരന്തരം വെടിയുതിര്ക്കുന്നതിനാലാണ് പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ച നിര്‍ത്തി വച്ചത്. അതിര്‍ത്തിയിലെ വെടിവയ്പ്പ് അവസാനിപ്പിച്ചാല്‍ മാത്രമേ സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഇസ്ലാമബാദിനെ ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിര്‍ത്തിയില്‍ വെടിവയ്പ്പും സമാധാന ചര്‍ച്ചയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയില്ല. ലഡാക്കിലെ ചൈനീസ് അതിക്രമം അവസാനിപ്പിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അവിടെ ഒരു യഥാര്‍ഥ നിയന്ത്രണ രേഖയുണ്ട്. ഇതേക്കുറിച്ചുള്ള ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം ചൈനീസ് പ്രസിഡന്റ് സീ ജിംഗ്പിംഗിന്റെ അവസാന ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇനിയും ചര്‍ച്ചകള്‍ മുന്നോട്ടു പോകേണ്ടതുണ്ട്. യഥാകാലം പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും കേന്ദ്രസഹമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: