ന്യൂദല്‍ഹി: സൈന്യത്തിന്റെ പ്രത്യേകാധികാരം അഫ്‌സ്പ സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം നടത്തിയ പരാമര്‍ശത്തെ അപലപിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് രംഗത്ത്. എന്തടിസ്ഥാനത്തിലാണ് ചിദംബരം ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും കേന്ദ്രസഹമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചിദംബരത്തിന്റെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതില്ല. ഒരിക്കല്‍ ഒന്നും പറയും. അധികം വൈകാതെ അത് മാറ്റിപ്പറയും. എന്ത് ഏതടിസ്ഥാനത്തില്‍ പറയണമെന്ന് അദ്ദേഹത്തിന് തന്നെ നിശ്ചയമില്ല. സൈന്യത്തിന് നല്‍കിയിരിക്കുന്ന പ്രത്യേകാധികാരം പരിമിതമാണ്. അത് അപരിമിതമായ അധികാരമല്ലെന്നും സിംഗ് വ്യക്തമാക്കി.
എവിടെയെല്ലാം തെറ്റ് സംഭവിച്ചോ ഉടന്‍ തന്നെ സൈന്യം തക്കതായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഹിമാചലില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ കണ്ടു കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
















