ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മുവിലെ രാജ്യാന്തര അതിര്‍ത്തിയിലാണ് പാക് പ്രകോപനം വീണ്ടും ഉണ്ടായത്. ബിഎസ്എഫ് ക്തമായി തിരിച്ചടിച്ചിട്ടുണ്ട്.
ജമ്മു ജില്ലയിലെ അര്‍ണിയ മേഖലയിലാണ് ഇന്ന് ഏതാനും റൗണ്ട് പാക്കിസ്ഥാന് നിറയൊഴിച്ചതെന്ന് മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന് പറഞ്ഞു. ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചിട്ടുണ്ടെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു, സാംബാ മേഖലകളിലെ രാജ്യാന്തര അതിര്‍ത്തിയില്‍ ബുധനാഴ്ച പാക്കിസ്ഥാനി റെയിഞ്ചേഴ്സ് വെടി നിര്‍ത്തല്‍ ലംഘിച്ചിരുന്നു. ഒക്ടോബര്‍ ആദ്യം മുതല്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും 11 പേര് കൊല്ലപ്പെടുകയും 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ജമ്മു, കത്ത്വാ, സാംബ ജില്ലകളില്‍ നിന്ന് 32,000 ത്തിലധികം പേര് കുടിയൊഴിഞ്ഞ് പോകുകയും ചെയ്തിട്ടുണ്ട്.
















