കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ സമനിലക്കളി തുടരുന്നു. ടേബിളിലെ മുമ്പന്‍മാരായ അത്‌ലറ്റിക്കോ കൊല്‍ക്കത്തയും ചെന്നൈയിന്‍ എഫ്‌സിയും ഇന്നലെ പോയിന്റ് പകുത്തെടുത്തു.
വിരസമായ കൡില്‍ രണ്ടു സംഘങ്ങളും ഗോളടിച്ചില്ല. ഇരു ടീമുകളുടെയും തുടര്‍ച്ചയായ നാലാമത്തെ സമനിലകൂടിയാണിത്.
ലൂയിസ് ഗാര്‍ഷ്യയുടെ ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് കൊല്‍ക്കത്തയുടെയും ബല്‍വന്ത് സിംഗിന് ഗോള്‍ അനുവദിക്കാതിരുന്നത് ചെന്നൈയിന്റെയും നിരാശയുടെ ആഴമേറ്റി. മത്സരത്തിന്റെ തുടക്കത്തില്‍ ചെന്നൈയാണ് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ വെമ്പല്‍ കാട്ടിയത്.
അഞ്ചാം മിനിറ്റില്‍ എലാനോയും മെന്‍ഡോസോയും മെനഞ്ഞ നീക്കം അത്‌ലറ്റിക്കോ പ്രതിരോധം അതിസമര്‍ത്ഥമായി ബ്ലോക്ക് ചെയ്തു.
മറുവശത്ത് ലൂയിസ് ഗാര്‍ഷ്യയും ഫിക്രുവും ചെന്നൈയിന് വെല്ലുവിളി ഉയര്‍ത്തി. മെന്‍ഡോസെയും ചെന്നൈ സംഘത്തിനായി ചില ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
രണ്ടാം പകുതിയില്‍ അത്‌ലറ്റിക്കോ വ്യക്തമായ ആധിപത്യം പുലര്‍ത്തി.
ഗാര്‍ഷ്യയും ജോഫ്രയുമെല്ലാം ഏറെ പരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ചെന്നൈയിനും ഗോള്‍ വല തുളയ്‌ക്കാനായില്ല.
13 പോയിന്റുള്ള കൊല്‍ക്കത്ത ഒന്നാം സ്ഥാനം നിലനിര്‍ത്തി. ചെന്നൈയിനെ (13പോയിന്റ്) ഗോള്‍ ശരാശരിയിലാണ് അത്‌ലറ്റിക്കോ പിന്തള്ളിയത്.
















