Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി ആസ്‌ട്രേലിയയില്‍; ജി 20ല്‍ കള്ളപ്പണവിഷയം ഉന്നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2014, 10:51 pm IST
inIndia

ഗ്രൂപ്പ് 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആസ്‌ട്രേലിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി കൂടിക്കാഴ്ച നടത്തുന്നു

സിഡ്‌നി: ഗ്രൂപ്പ് 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്‌ട്രേലിയയില്‍ എത്തി. ഇന്നു തുടങ്ങുന്ന സമ്മേളനത്തില്‍ കള്ളപ്പണം, കള്ളക്കടത്ത്, ആഗോളതലത്തിലെ തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങള്‍ മോദി ഉന്നയിക്കുമെന്നാണ് സൂചന.

28 വര്‍ഷത്തിനു ശേഷമാണ് ഒരു ഭാരത പ്രധാനമന്ത്രി ആസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്. 1986-ല്‍ രാജീവ് ഗാന്ധിയാണ് ഇതിനു മുന്‍പ് ഇവിടം സന്ദര്‍ശിച്ചത്. ബ്രിസ്‌ബേനില്‍ എത്തിയ മോദി തലസ്ഥാനമായ കാന്‍ബറ സന്ദര്‍ശിച്ച് പ്രധാനമന്ത്രി ടോണി ആബട്ടുമായി ചര്‍ച്ച നടത്തും.

അര്‍ജന്റീന, ആസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഭാരതം, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, തെക്കന്‍ കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, തെക്കേ ആഫ്രിക്ക, തുര്‍ക്കി, ബ്രിട്ടന്‍, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് ജി 20-ല്‍ ഉള്ളത്.

തൊഴിലും വളര്‍ച്ചയും എന്നതാണ് ഇക്കുറി ജി20 ന്റെ പ്രധാന വിഷയം. ഉച്ചകോടിക്കിടെ മോദി ജര്‍മ്മന്‍ പ്രസിഡന്റ് ഏന്‍ജലീന മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഫ്രാന്‍സ് പ്രധാനമന്ത്രി ഫ്രാന്‍കോയീസ് ഹോളണ്ടെ എന്നിവരുമായി ചര്‍ച്ച നടത്തും.

ചൈനീസ് പ്രസിഡന്റ് സീ ജിങ്ങ്പിങ്ങുമായി അനൗപചാരിക കൂടിക്കാഴ്ചയും ഉണ്ടാകും. ആസ്‌ട്രേലിയന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ മോദി പ്രസംഗിക്കും. സിഡ്‌നിയിലെ ഒളിമ്പിക് പാര്‍ക്കില്‍ ഭാരത സമൂഹം നല്‍കുന്ന സ്വീകരണത്തിലും അദ്ദേഹം പങ്കെടുക്കും.

തുടര്‍ന്ന് 19-ന് മോദി ഫിജിയില്‍ എത്തും. 81-ല്‍ ഇന്ദിരാഗാന്ധിക്കു ശേഷം ഫിജി സന്ദര്‍ശിക്കുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയാണ് മോദി.

കിഴക്കനേഷ്യന്‍ ഉച്ചകോടി കഴിഞ്ഞ് മ്യാന്‍മറില്‍ നിന്നാണ് മോദി ബ്രിസ്‌ബേനില്‍ എത്തിയത്. ക്വീന്‍സ്‌ലാന്‍സ് പ്രധാനമന്ത്രി കാംപ്‌ബെല്‍ ന്യൂമാന്‍, ആസ്‌ട്രേലിയയിലെ ഭാരത സ്ഥാനപതി ബീരേന്‍ നന്ദ എന്നിവര്‍ അദ്ദേഹത്തെ വരവേറ്റു. ബ്രിസ്‌ബേനിലെ ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി സന്ദര്‍ശിച്ച മോദി അവിടുത്തെ ശാസ്ത്രജ്ഞരുമായി കൃഷി, ബയോ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ആശയ വിനിമയം നടത്തി. വിദ്യാര്‍ഥികളുമായും മോദി സംവദിച്ചു. ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായാണ് ആഘോഷിക്കുന്നത്. ആ ദിവസം തന്നെ വിദ്യാര്‍ഥികളെ കാണാനും അവരുമായി ഇടപഴകാനും അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. മോദി പറഞ്ഞു.

‘അയണ്‍’ ഏത്തപ്പഴം കണ്ടു;

കൃഷി റോബോട്ടിനെയും

ബ്രിസ്‌ബേണ്‍: കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന അഗ്‌ബോട്ടെന്ന റോബോട്ടിനെപ്പറ്റിയുള്ള അവതരണം യൂണിവേഴ്‌സിറ്റിയില്‍ ഒരുക്കിയിരുന്നു. അത് വിശദമായി ചോദിച്ചു മനസിലാക്കിയ മോദി അഗ്‌ബോട്ടില്‍ കുറിച്ചു, ഗവേഷണമാണ് വികസനത്തിന്റെ അമ്മ, ഇത് മനുഷ്യരാശിയുടെ വികസനയാത്രയുമായി ബന്ധപ്പെട്ടതാണ്… ശാസ്ത്രസാങ്കേതിക വിദ്യയുടെ ഗുണം കൃഷിക്ക് ലഭ്യമാകും, മോദി പറഞ്ഞു. ജൈവ ഇന്ധനത്തെപ്പറ്റിയുള്ള അവതരണവും മോദി കണ്ടു. പ്രത്യേക കണ്ണാടിക്കൂട്ടില്‍(ഗ്ലാസ് ഹൗസ്) വളര്‍ത്തുന്ന, അയണിന്റെ അംശം കൊണ്ട് സമ്പുഷ്ടമാക്കിയ, ഏത്തപ്പഴം വികസിപ്പിക്കുന്ന സാങ്കേതികവിദ്യയും അദ്ദേഹം സന്ദര്‍ശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.