ന്യൂദല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന മദ്രസകളില്‍ ജോലി ചെയ്യുന്ന വിദേശ അദ്ധ്യാപകരെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വെ നടത്തും. അതിര്‍ത്തി സംസ്ഥാനങ്ങളിലെ മദ്രസകളില്‍ വന്‍ തോതില്‍ വിദേശ പൗരന്മാര് അദ്ധ്യാപകരായി ജോലി ചെയ്യുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സര്‍വ്വെ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ ഒരു മദ്രസയില്‍ ബംഗ്ലാദേശുകാരനായ അദ്ധ്യാപകന് ക്ലാസെടുക്കുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിനു പുറമെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ പല സംസ്ഥാനങ്ങളിലും വിദേശ പൗരന്മാര് മദ്രസകൡ ക്ലാസെടുക്കുന്നതായുള്ള വിവരങ്ങളും കേന്ദ്രസര്‍ക്കാരിന് ലഭ്യമായിരുന്നു. ബര്‍ദ്വാനിലെ മദ്രസയില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരില്‍ ഏറെയും ബംഗ്ലാദേശ് പൗരന്മാരാണ്. ഒക്ടോബര്‍ രണ്ടിനുണ്ടായ ബര്‍ദ്വാന്‍ സ്ഫോനത്തില്‍ കൊല്ലപ്പെട്ട രണ്ടുപേര്‍ ബംഗ്ലാദേശ് സ്വദേശികളാണ്. ഈ സംഭവം പല തരത്തിലുമുള്ള ആശങ്കയ്ക്ക് വഴിവെക്കുന്നതാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മദ്രസകളെ മറയാക്കുന്നുണ്ടെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
പശ്ചിമബംഗാള്‍, ആസാം, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ അതിര്ത്തിസംസ്ഥാനങ്ങളിലാണ് ആദ്യം സര്‍വ്വെ നടത്തുക. പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
നിരോധിത സംഘടനയായ ജാമാഅത്-ഉള്-മുജാഹിദീന്‍ ബംഗ്ലാദേശ്(ജെഎംബി)യുമായി അടുത്ത ബന്ധമുള്ളവരാണ് ബര്‍ദ്വാനിലെ മദ്രസകളിലെ അദ്ധ്യാപകരില്‍ ഏറെയും. മദ്രസകളിലെത്തുന്ന യുവാക്കളെ ജിഹാദി ആശയങ്ങളിലേക്ക് ആകര്‍ഷിപ്പിക്കുക, തെറ്റായ സന്ദേശങ്ങള്‍ ഇവരില്‍ പ്രചരിപ്പിക്കുക എന്നിവയാണ് അദ്ധ്യാപകര്‍ ചെയ്യുന്നതെന്നും രഹസ്യന്വേഷണ ഏജന്‍സി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഭാരത പൗരന്മാരായ മദ്രസ അദ്ധ്യാപകര്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ബംഗ്ലാദേശിനു പുറമെ പാക്കിസ്ഥാനില്‍ നിന്നുള്ള അദ്ധ്യാപകരും മദ്രസ പഠനപരിപാടിയുടെ മറവില്‍ ഭാരതത്തിലേക്ക് എത്തുന്നുണ്ട്. ഭാരത പൗരന്മാരാണെന്ന വ്യാജ രേഖകള്‍ ചമച്ചാണ് ഇവരില്‍ പലരും മദ്രസകളില്‍ കയറിപ്പറ്റുന്നത്. ഇത് ആശങ്കപ്പെടുത്തുന്ന സംഭവമാണെന്നും അതിനാലാണ് സര്‍വ്വെ നടത്താന്‍ തീരുമാനിച്ചതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ബര്‍ദ്വാനിലെ മദ്രസകളില്‍ നിന്നും അറസ്റ്റു ചെയ്ത രണ്ട് അദ്ധ്യാപകര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ വ്യാജ രേഖകള്‍ ചമച്ചാണ് ഇവിടെ എത്തിയത്.
അതേസമയം, രാജ്യത്ത് ആകെ എത്ര മദ്രസകളുണ്ടെന്നതു സംബന്ധിച്ച് കൃത്യമായ കണക്കുകളില്ല. ഏകദേശം 35,000 മദ്രസകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ പലതും അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
















