ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഇന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. കെ. സിംങ് പങ്കെടുക്കുന്ന സൈബര്‍സുരക്ഷ ഉച്ചകോടിയില്‍ ഭാരത വംശജനായ എട്ടുവയസ്സുകാരന്റെ പ്രത്യേക ക്ലാസ്സ്. അമേരിക്കന്‍ പൗരത്വമുള്ള, വിസ്‌കിദ് റൂബന്‍ പോളാണ് ഇത്തരത്തില്‍ ചെറു പ്രായത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമാകുന്നത്.
അമേരിക്കയില്‍ ഒരു ഗെയ്‌മിംങ് കമ്പനി സിഇഒ കൂടിയായ ഇ ബാലന്‍ ഒന്നര വയസു മുതല്‍ തന്നെ പിതാവ് മനോപോളില്‍ നിന്നും കംപ്യൂട്ടര്‍ പഠിച്ചു തുടങ്ങിയതാണ്. ഇപ്പോള്‍ സ്വന്തമായി പ്രോജക്ടുകളും റൂബന്‍ ഡിസൈന്‍ ചെയ്യുന്നുണ്ട്. ഒഡീഷ സ്വദേശിയായ മനോ 2000ലാണ് അമേരിക്കയില്‍ എത്തിയത്. റൂബന്‍ പങ്കെടുക്കുന്ന നാലാമത് സമ്മേളനമാണ് ഇത്.
കുട്ടികളിലും യുവാക്കള്‍ക്കിടയിലും നടപ്പിലാക്കേണ്ട സൈബര്‍ സുരക്ഷയെ കുറിച്ച് റൂബന്‍ സമ്മേളനത്തില്‍ ക്ലാസ്സെടുക്കുന്നതാണ്. ഇതു കൂടാതെ വൈറ്റ് പേജ് ഹാക്കിംങ് സംബന്ധിച്ചുള്ള ഡെമോയും അവതരിപ്പിക്കുന്നതാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയ ജോയിന്റ് സെക്രട്ടറി നിര്‍മ്മല്‍ജീത് സിംഗ് കല്‍സി, ട്രാഫിക് സ്‌പെഷല്‍ കമ്മീഷന്‍ ഓഫ് പോലീസ് മുകേഷ് ചന്ദര്‍, സൈബര്‍ സിറ്റി നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ആലോക് വിജയന്ത് എന്നിവരും സമ്മേളനത്തില്‍ പ്രഭാഷണം നടത്തുണ്ട്.
















