Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അട്ടപ്പാടിയില്‍ ഇടതു-വലത് നാടകം; മന്ത്രി മലക്കം മറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2014, 10:22 am IST
inPalakkad

പാലക്കാട്: ആദിവാസികളുടെ നിലവിളികളൊടുങ്ങാത്ത അട്ടപ്പാടിയില്‍ ഇടത്-വലത് മുന്നണികളുടെ രാഷ്‌ട്രീയ നാടകങ്ങള്‍ തുടരുന്നു. ചൊവ്വാഴ്ച അട്ടപ്പാടിയിലെത്തി സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച മന്ത്രി കെ.സി.ജോസഫ് ഇന്നലെ തിരുവനന്തപുരത്തെത്തിയപ്പോള്‍ മലക്കം മറിഞ്ഞു. സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും പദ്ധതികളുടെ ഏകീകരണത്തിലാണ് പാളിച്ചയുണ്ടായതെന്നുമാണ് ഇന്നലെ മന്ത്രി പറഞ്ഞത്. അതേസമയം അട്ടപ്പാടി വിഷയത്തില്‍ സിപിഐയും സിപിഎമ്മും വെവ്വേറെ നടത്തി വന്ന സമരങ്ങള്‍ക്ക് നാടകീയമായ അവസാനം. സിപിഐ നേതാവ് ഈശ്വരിരേശന്‍ നടത്തി വന്ന സമരം മന്ത്രി തിരുവനന്തപുരത്ത് നടത്തിയ പ്രഖ്യാപനത്തോടെ അവസാനിപ്പിച്ചു.

അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിശദമായ നിവേദനം മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അതില്‍ എന്തൊക്കെ നടപ്പാക്കുമെന്നതു സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭിച്ചശേഷംമാത്രമേ നിരാഹാരം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ചചെയ്തു തീരുമാനിക്കുകയുള്ളുവെന്ന് സിപിഎം നേതാവ് എംബി. രാജേഷ് എംപി പറഞ്ഞു.

വാര്‍ത്തകളില്‍ കാണുന്നതു പോലുള്ള പ്രതിസന്ധി അട്ടപ്പാടിയില്‍ ഇല്ലെന്ന് മന്ത്രി കെ.സി.ജോസഫ് തിരുവനന്തപുരത്ത് പറഞ്ഞു. നടപടി സ്വീകരിച്ച സാഹചര്യത്തില്‍ സിപിഎമ്മും സിപിഐയും സമരത്തില്‍ നിന്നു പിന്‍മാറണമെന്നും ആവശ്യപ്പെട്ടു.അട്ടപ്പാടിയില്‍ കഴിഞ്ഞ വര്‍ഷം 31 മരണം ഉണ്ടായപ്പോള്‍ ഇക്കൊല്ലം 13 മരണം മാത്രമേ ഉണ്ടായിട്ടുള്ളു. എങ്കിലും ചില പോരായ്‌മകളുണ്ടെന്നു കണ്ടെത്തുകയും പരിഹാര നടപടി കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ സബ് കലക്ടര്‍ പി.ബി.നൂഹിനെ സ്‌പെഷ്യല്‍ ഓഫിസറായി നിയമിച്ചു. ആരോഗ്യ രംഗത്തെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പാലക്കാട് ഡപ്യൂട്ടി ഡിഎംഒ പ്രഭുദാസിന്റെ സേവനം പൂര്‍ണമായി അട്ടപ്പാടിക്കു വിട്ടുകൊടുക്കും.

ജനപ്രതിനിധികളുടെ ഏകോപന സമിതിയും ഏര്‍പ്പെടുത്തി. എംപി,എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം,അട്ടപ്പാടിയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അട്ടപ്പാടി ബ്ലോക്കിലെ മൂന്നു പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുള്‍പ്പെട്ടതാണു സമിതി. അട്ടപ്പാടി സ്‌പെഷല്‍ ഓഫിസര്‍ ഈ സമിതിയുടെ കണ്‍വീനറായിരിക്കും. സമിതി എല്ലാ മാസവും യോഗം ചേര്‍ന്ന് പദ്ധതികള്‍ അവലോകനം ചെയ്യണമെന്നു മന്ത്രി അറിയിച്ചു.

അട്ടപ്പാടിയില്‍ സിപിഎമ്മും സിപിഐയും നടത്തുന്ന സമരത്തിനു പിന്നില്‍ രാഷ്‌ട്രീയം മാത്രമാണെന്ന് കെ.സി.ജോസഫ് പറഞ്ഞു. സിപിഎം എംപിയും സിപിഐയിലെ ജില്ലാ പഞ്ചായത്ത് അംഗവും തമ്മില്‍ വെവ്വേറെ സമരം നടത്തുന്നതു തന്നെ ഇതിനു തെളിവാണ്. അവരുടെ ആവശ്യങ്ങള്‍ക്കു പോലും ഐകരൂപ്യമില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ ആദിവാസി മഹാസഭാ നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഈശ്വരീരേശന്‍ നടത്തിവന്ന നിരാഹാരസമരം പിന്‍വലിച്ചതായി അട്ടപ്പാടി മണ്ഡലം കമ്മിറ്റി അറിയിച്ചു. നിരാഹാരം തുടങ്ങി നാലാം ദിവസമായ ഇന്നലെ മന്ത്രിസഭായോഗത്തിനു ശേഷം മന്ത്രി കെ സി ജോസഫ് സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജുമായും തുടര്‍ന്ന് നിരാഹാരമിരിക്കുന്ന ഈശ്വരീരേശനുമായും നടത്തിയ ചര്‍ച്ചയില്‍ സിപിഐ ഉന്നയിച്ച പധാന ആവശ്യങ്ങള്‍ അംഗീകരിച്ചതായി അറിയിക്കുകയും തുടര്‍ന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം വി ചാമുണ്ണി ഈശ്വരീരേശന് ഇളനീര്‍ നല്‍കി നിരാഹാരം അവസാനിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍ എം ബി രാജേഷ് എംപി നടത്തുന്ന നിരാഹാരസമരം നാലാംദിവസത്തിലേക്ക്. ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭായോഗത്തില്‍ അടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ അടിയന്തര പരിഹാരം നിര്‍ദേശിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും ഉദ്ദേശിച്ച പലതുമുണ്ടായില്ലെന്നും വിശദമായ നിവേദനം മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അതില്‍ എന്തൊക്കെ നടപ്പാക്കുമെന്നതു സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭിച്ചശേഷംമാത്രമേ നിരാഹാരം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ചചെയ്തു തീരുമാനിക്കുകയുള്ളുവെന്ന് രാജേഷ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.