ബെര്‍ലിന്‍: കായികതാരങ്ങളുടെ ഉത്തേജക മരുന്നുപയോഗം ക്രിമിനല്‍ കുറ്റമാക്കാന്‍ ജര്‍മനി നടപടി ആരംഭിച്ചു. ഇതു സംബന്ധിച്ച നിയമത്തിന്റെ കരട് രൂപം ജര്‍മന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
2015 ഓടുകൂടി നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ നിയമമനുസരിച്ച്, കുറ്റക്കാരാണെന്നു തെളിയുന്ന താരങ്ങള്‍ക്ക് മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. ജര്‍മനിയില്‍ വച്ചു പിടിക്കപ്പെടുന്ന വിദേശ താരങ്ങള്‍ക്കും നിയമം ബാധകമായിരിക്കും.
















