സൃഷ്ടി ഉത്ഭവം നാദത്തില്‍നിന്നാണ്. നാദബ്രഹ്മം ഓംകാര പൊരുളാണ്. ഓംകാരമായ പൊരുള്‍ സമ്പൂര്‍ണ്ണ ശക്തിയായ ഏകശക്തിയാണ്. ഇത് സൃഷ്ടിക്കുമുന്‍പുണ്ടായിരുന്ന ശക്തിയാണ്. ശക്തിയെ ചിലര്‍ മാതാവായി കാണുന്നു. ശക്തിയെ ആണും പെണ്ണുമായി കല്പിക്കുന്നത് ബോധമില്ലായ്‌മയാണ്. രണ്ടെന്നില്ലാത്ത ഏകശക്തിയുടെ മഹിമ തെളിയിച്ചത് ബോധമാണ്. ശക്തിയെക്കൊണ്ടു പ്രയോജനമുള്ള കര്‍മ്മം ചെയ്യിക്കുന്നതു ബോധമാണ്. ബോധമില്ലാത്ത കര്‍മ്മം പ്രയോജനരഹിതമാണ്. ഉദാഹരണം ഭ്രാന്തന്റെ ശക്തി മായാശക്തി. അതിനു ബോധമില്ല. ബോധക്കേടിനെ ശ്രദ്ധിക്കുന്നതും ബോധമാണ്.
















