പ്രാണായാമത്തിലും ധ്യാനത്തിലും സംഭവിക്കുന്നത് ഇതു മാത്രമാണ്. ഈ പ്രക്രിയ ഗാഢമാകുമ്പോള്‍, ‘ഞാന്‍ ഈ ശരീരമല്ല’ എന്ന് അത് നിങ്ങളെ കാട്ടിത്തരും. നിങ്ങളുടെ കണങ്കാലുകള്‍ എത്രമാത്രം വേദനിക്കുന്നു എന്നത് ഒരു കാര്യമേ അല്ല. പ്രാണായാമം അങ്ങനെ തുടര്‍ന്നു ചെയ്യുമ്പോള്‍, ‘ഞാന്‍ ഈ ശരീരമല്ല’ എന്ന സഹജാവബോധം പതുക്കെ അത് നിങ്ങള്‍ക്ക് പ്രദാനം ചെയ്യും. നോക്കൂ, അനുഭവജ്ഞാനത്തിന്റെ വ്യത്യസ്തമായ ഒരു വിതാനത്തിലുള്ള നിങ്ങളെ പറത്തിവിടാന്‍ മറ്റു വഴികളുണ്ട്. പക്ഷേ, ആ വിതാനത്തിനുള്ള അനുഭവജ്ഞാനം നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ മിക്കയാളുകള്‍ക്കും കഴിയുകയില്ല. അവരുടെ ഉള്ളില്‍ അതിനുള്ള ആധാരം സൃഷ്ടിക്കാതെ, അടിസ്ഥാനം സൃഷ്ടിക്കാതെ ബൃഹത്തായ ഒരു കെട്ടിടം കെട്ടിയാല്‍ അത് വിഡ്ഢിത്തമാകും. കാരണം, അത് തകര്‍ന്നടിഞ്ഞുപോകും. അങ്ങനെ അത് തകര്‍ന്നടിയുമ്പോള്‍ ഒരാള്‍ക്കും ആ വ്യക്തിയെ രക്ഷിക്കുവാന്‍ കഴിയുകയില്ല. നിങ്ങള്‍ക്കതിന് ഞാന്‍ ഉറപ്പുനല്‍കുന്നു.
















