ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിയമസഭ പിരിച്ചുവിട്ട സാഹചര്യത്തില്‍ എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും കോടതികളല്ലെന്നും ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തു അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
നിയമസഭ പിരിച്ചുവിട്ടെന്നും അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
















