ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ രണ്ട് ദിവസത്തിനകം യോഗം ചേരണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിഅധ്യക്ഷന്‍ എല്‍.വി.നാഥന് ചീഫ് സെക്രട്ടറി കത്തു നല്‍കും. ഈ വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ കേരളം സുപ്രീം കോടതിയെ സമീപിക്കും.
രണ്ട് ദിവസത്തിനകം കേരളത്തിന്റെ ആശങ്കയ്‌ക്ക് പരിഹാരം കാണണമെന്നും ചീഫ് സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഇപ്പോല്‍ 138.9 അടിയാണ്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
















