അബുദാബി:ന്യൂസിലാന്റിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മൂന്ന് തകര്‍പ്പന്‍ സെഞ്ചുറികളുടെ കരുത്തില്‍ പാക്കിസ്ഥാന് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. ഒന്നാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 566 റണ്‍സെടുത്ത് അവര്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ന്യൂസിലാന്റ് രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 15 റണ്‍സെടുത്തിട്ടുണ്ട്. 9 റണ്‍സുമായി ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലവും അഞ്ച് റണ്‍സുമായി ടോം ലാതവുമാണ് ക്രീസില്‍. 10 വിക്കറ്റ് കയ്യിലിരിക്കെ ന്യൂസിലാന്റ് 551 റണ്‍സ് പിന്നിലാണ്.
ഒന്നിന് 269 എന്ന നിലയില്‍ രണ്ടാം ദിവസം കളി ആരംഭിച്ച പാക്കിസ്ഥാന് വേണ്ടി യൂനിസ് ഖാന് (100 നോട്ടൗട്ട്), മിസ്ബ ഉള് ഹഖ് (102 നോട്ടൗട്ട്) എന്നിവരും സെഞ്ചുറി നേടി. ആദ്യ ദിവസം അഹമ്മദ് ഷഹ്സാദും സെഞ്ചുറി നേടിയിരുന്നു. ഇന്നലെ 126 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച ഷഹ്സാദ് 176 റണ്‍സെടുത്താണ് പുറത്തായത്. അസ്ഹര്‍ അലി (87), ഓപ്പണര്‍ മുഹമ്മദ് ഹഫീസ് (96) എന്നിവരും പാക് നിരയില്‍ ഗംഭീര പ്രകടനം നടത്തി.
















