നിങ്ങളുടെ ഇപ്പോഴത്തെ അനുഭവജ്ഞാനത്തിന്റെ തലത്തിനപ്പുറമുള്ള അതിനെ മനസ്സിലാക്കുവാന്‍ ഒരു മാര്‍ഗ്ഗവുമില്ല. അതുകൊണ്ട്, നിങ്ങള്‍ സ്വയം ബന്ധപ്പെട്ടിരിക്കുന്ന ആ കുരുക്കള്‍ അഴിക്കുവാന്‍ സഹായിക്കുകയും, ആ കുരുക്കള്‍ എവിടെയൊക്കെയെന്ന് കാട്ടിത്തരികയുമാണ് ഒരു ഗുരുവിന്റെ ജോലി.
കുരുക്കള്‍ അഴിച്ച് നിങ്ങള്‍ തയ്യാറായിക്കഴിഞ്ഞാല്‍ അഥവാ ഒരു കുരുക്കോ മറ്റോ ബാക്കിയാക്കി വക്കില്‍ നില്‍ക്കുകയാണെങ്കില്‍പോലും ഗുരുവിനെ നിങ്ങളെ ഉന്തിവിടാം.
പത്തു പാശങ്ങളാല്‍ കെട്ടിവയ്‌ക്കപ്പെട്ടിരിക്കുമ്പോള്‍ അങ്ങനെ ഉന്തിവിട്ടാല്‍ അത് നിങ്ങള്‍ക്കുതന്നെ ഹാനികരമാകും. ഒരു ചരടുമാത്രം ഒഴികെ, എല്ലാം പൊട്ടിയ അവസ്ഥയില്‍ മാത്രമേ ഗുരുവിന് നിങ്ങളെ ഉന്തിവിടാനാവൂ.
ഗുരുവിന് നിങ്ങളെ അപ്പോള്‍ ധൈര്യമായി ഉന്തിവിടാം, കാരണം ചരടുമാത്രമേ പൊട്ടുകയുള്ളൂ. നിങ്ങള്‍ ഉടഞ്ഞുപോവുകയില്ല. മറിച്ച് എല്ലായിടവും പാശത്തിന്റെ കുരുക്കളാണെങ്കില്‍, ഗുരു അങ്ങനെ ഉന്തിവിടുമ്പോള്‍ നിങ്ങളിലുള്ള എന്തെങ്കിലുമാവും ഉടയുക. അതുകൊണ്ട്, ഇഷായോഗയുടെ രൂപത്തില്‍ നാം വാര്‍ത്തെടുത്തിരിക്കുന്ന പ്രക്രിയ അതുമാത്രമാണ്.
ശരീരത്തെ, മനസ്സിനെ, ചൈതന്യത്തെ പരിപാകമുള്ളതാക്കുകയും അതുവഴി മെല്ലെ നമ്മള്‍ നമ്മളെത്തന്നെ ബന്ധിച്ചിരിക്കുന്ന ഈ വിലങ്ങുകളും പാശങ്ങളും ക്രമേണ പൊട്ടിച്ചെറിയുകയും ചെയ്യുക എന്നത്. നിങ്ങള്‍ പോകും, അതിന് ഒരു ‘ഹൂ’ മാത്രമേ വേണ്ടൂ എന്നുള്ള ഒരു നിമിഷം വരും.
















