ന്യൂദല്‍ഹി: ബോളിവുഡില്‍ ഇനി മുതല്‍ വനിതകള്‍ക്കും മേക്കപ്പ് മേഖലയില്‍ ജോലി ചെയ്യാം. ഈരംഗത്ത് വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സുപ്രീംകോടതി നീക്കി.
കേശാലങ്കര വിദഗ്‌ദ്ധര്‍ക്ക് സിനി കോസ്റ്റ്യൂം മേക്ക്അപ്പ് ആര്‍ട്ടിസ്റ്റുകളുടെ സംഘടനയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ ഏതെങ്കിലും സംസ്ഥാനത്ത് അഞ്ചു വര്‍ഷം സ്ഥിരതാമസം ആക്കിയിരിക്കണമെന്ന വ്യവസ്ഥയും കോടതി റദ്ദാക്കിയിട്ടുണ്ട്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ്് വിധി റദ്ദാക്കിയത്.
ലിംഗത്തിന്റേയും താമസസ്ഥലത്തിന്റേയോ പേരില്‍ വനിതകള്‍ക്ക് വിവേചനം ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. കോടതി വിധിയോടെ ആറു പതിറ്റാണ്ട് നീണ്ടുനിന്ന വിലക്കിനാണ് അന്ത്യമായിരിക്കുന്നത്.
സംഘടനയില്‍ സ്ത്രീകള്‍ക്ക് അംഗത്വം നിഷേധിക്കുന്ന വ്യവസ്ഥകള്‍മൂലം തങ്ങള്‍ക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റായും ഹെയര്‍ ഡ്രസ്സറായും ജോലിചെയ്യാന്‍ കഴിയുന്നില്ലെന്ന് കാട്ടി ചാരു ഖുറാന അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചിരുന്നത്.
തങ്ങള്‍ വനിതകളായതിനാല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ വിസമ്മതിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
















