ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ ബങ്കറിന് തീപിടിച്ച് സൈനികന്‍ മരിച്ചു. തീപ്പിടുത്തത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
നിയന്ത്രണരേഖയില്‍ നൗഗാം സെക്ടറിലെ ടൂട്ട്മാര്‍ ഗലിയില്‍ ഞായറാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. ജാട്ട് റെജിമെന്റിലെ സൈനികനാണ് മരിച്ചത്. എന്നാല്‍ സൈനികന്റെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
തണുപ്പ് അകറ്റാനായി ബങ്കറുകളില്‍ കഴിയുന്ന സൈനികര്‍ മണ്ണെണ ഉപയോഗിച്ച് തീ കായാറുണ്ട്. ഇതാവാം തീപ്പിടുത്തത്തിന് കാരണമായി തീര്‍ന്നതെന്നും കരുതുന്നു.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
















