Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര മന്ത്രിസഭ വികസിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2014, 02:10 am IST
inIndia

ന്യൂദല്‍ഹി: ആസൂത്രണത്തില്‍നിന്ന് കൂടുതല്‍ സൂക്ഷ്മമായ ഭരണ നിര്‍വഹണത്തിലേക്കു കടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ 21 മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. നാലു കാബിനറ്റ് മന്ത്രിമാരും മൂന്ന് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 14 സഹമന്ത്രിമാരെയുമാണ് നരേന്ദ്രമോദി മന്ത്രിസഭയിലേക്ക് പുതുതായി ഉള്‍പ്പെടുത്തിയത്. രാഷ്‌ട്രപതിഭവനില്‍ ഉച്ചയ്‌ക്ക് 1.30 ന് നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി പുതിയ കേന്ദ്രമന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍, ശിവസേനയില്‍നിന്ന് ബിജെപിയില്‍ ചേര്‍ന്ന സുരേഷ് പ്രഭു, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ജെ.പി നദ്ദ, ഹരിയാനയിലെ ബിജെപി നേതാവ് ചൗധരി വീരേന്ദ്രസിങ് എന്നിവര്‍ക്ക് കാബിനറ്റ് റാങ്കിലാണ് നിയമനം. സെക്കന്തരാബാദ് എംപി ബന്ദാരു ദത്താത്രേയ, ബീഹാറിലെ സരണില്‍ നിന്നുള്ള എംപി രാജീവ് പ്രതാപ് റൂഡി, ഗൗതം ബുദ്ധനഗര്‍ എംപിയായ ഡോ. മഹേഷ് ശര്‍മ്മ എന്നിവര്‍ക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം നല്‍കി.

മുഖ്താര്‍ അബ്ബാസ് നഖ്‌വി, രാംകൃപാല്‍ യാദവ്, എച്ച്.പി.ചൗധരി, സ്വന്‍വര്‍ലാല്‍ ജാട്ട്, മോഹന്‍ഭായ് കല്യാണ്‍ഭായ് കുന്ദരിയ, ഗിരിരാജ് സിങ്, ഹന്‍സ്‌രാജ് അഹിര്‍, പ്രൊഫ.രാംശങ്കര്‍ കട്ടാരിയ, ജയന്ത് സിന്‍ഹ, കേണല്‍.രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, ബബുല്‍ സുപ്രിയോ, സാധ്വി നിരഞ്ജന്‍ ജ്യോതി, വിജയ് സംപ്ല, ടിഡിപിയുടെ രാജ്യസഭാ എംപി വൈ. എസ്. ചൗധരി എന്നിവരാണ് സഹമന്ത്രിമാര്‍.

മെയ് 26ന് കേന്ദ്രത്തില്‍ അധികാരമേറ്റ നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനത്തില്‍ ശിവസേനയുടെ അനില്‍ ദേശായിക്ക് ക്ഷണം ലഭിച്ചെങ്കിലും മഹാരാഷ്‌ട്രയിലെ സഖ്യചര്‍ച്ചകള്‍ വഴിമുട്ടിനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭയില്‍ തല്‍ക്കാലം പ്രവേശിക്കുന്നില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചു. പുതിയ 21 മന്ത്രിമാര്‍ കൂടി ചുമതലയേറ്റതോടെ കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ എണ്ണം 45ല്‍ നിന്നും 66 ആയി. പ്രധാനമന്ത്രി ഉള്‍പ്പെടെ 27 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്രചുമതലയുള്ള 13 സഹമന്ത്രിമാരും 26 സഹമന്ത്രിമാരുമാണ് നിലവില്‍ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങള്‍.

പുതിയ കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, രാജ്യസഭാ ഡപ്യൂട്ടി സ്പീക്കര്‍ പ്രൊഫ. പി.ജെ. കുര്യന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റു കേന്ദ്രമന്ത്രിസഭാംഗങ്ങള്‍, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി, ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരായ വസുന്ധര രാജെസിന്ധ്യ, രമണ്‍സിങ്, മനോഹര്‍ലാല്‍ കട്ടാര്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷണിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നു.

ഇന്നലെ രാവിലെ 10 മണിക്ക് റേസ്‌കോഴ്‌സ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചായസല്‍ക്കാരത്തിലേക്ക് പുതിയ മന്ത്രിസഭാംഗങ്ങളെ നരേന്ദ്രമോദി ക്ഷണിച്ചിരുന്നു. ഇതിനു ശേഷമാണ് എല്ലാവരും രാഷ്‌ട്രപതി ഭവനിലേക്ക് തിരിച്ചത്. പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പിന്നീട് തീരുമാനിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.