നോയിഡ: പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച സ്വച്ഛ്ഭാരത് പദ്ധതി മഹത്തായ സംരഭമെന്ന് പ്രമുഖ ബോളീവുഡ് താരം അമീര്ഖാന്. രാജ്യംമുഴുവന്‍ ശുചീകരിക്കുന്നതിനായുള്ള ഈ യജ്ഞത്തിന് പ്രശസ്തര്‍ മാത്രമല്ല എല്ലാജനങ്ങളും പിന്തുണ നല്‍കേണ്ടതാണ്.
രാജ്യത്തെ മുഴുവന്‍ ജനങ്ങളും ശുചീകരണ മനോഭാവം ഉണ്ടാക്കിയെടുക്കണമെന്നും അമീര്ഖാന് പറഞ്ഞു. കൂടാതെ പൊതുനിരത്തുകളിലേക്ക് മാലിന്യം വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കണം. മാലിന്യങ്ങള്‍ ഉപയോഗ പ്രദമാകുന്ന രീതിയില്‍ സംസ്കരിക്കാന്‍ സംവിധാനം ഉണ്ടാക്കണമെന്നും അമീര്ഖാന് കൂട്ടിച്ചേര്‍ത്തു.
ദ്രാവകരൂപത്തില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് സത്യമേവജയതേ എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെ അമീര്ഖാന് ആവശ്യപ്പെട്ടിരുന്നു. പ്രമുഖതാരങ്ങളായ അമിതാഭ് ബച്ചന്, സല്മാന് ഖാന്, പ്രിയങ്ക ചോപ്ര, ഹൃദിക് റോഷന്, കമല്ഹാസന്, അനുപം ഖേര്‍ എന്നിവരും സ്വച്ഛഭാരത് അഭിയാനെ അനുകൂലിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു.
















