ഒരു നിമിഷം ശാന്തി അടുത്ത നിമിഷം പ്രേമം, അടുത്ത നിമിഷം ഈര്‍ഷ്യ യും ദേഷ്യവും. ഒരു ക്ഷണം സത്യം, അടുത്ത ക്ഷണം അസത്യം ആഹ്ലാദത്തിന്റെ ഒരു നിമിഷം. തൊട്ടടുത്ത് വിഷാദത്തിന്റെയും ആത്മാര് പ്പണത്തിന്റെയും ഒരു നിമിഷം. തൊട്ടുപുറകേ ചിന്തകളും വ്യാകുലതകളും. ഒരു ക്ഷണം ദിവ്യത്വം അനുഭവിക്കുകയും തൊട്ടുപുറകേ കേവലം മനുഷ്യസ്വഭാവം കാണിക്കുകയും ഇത് നിന്റെ വിഭ്രാന്തിയോ അതോ എന്നോടുള്ള പ്രതിബദ്ധതയില്ലായ്മയോ? നൈമിഷികമായ അനുഭവങ്ങള്‍ മോക്ഷത്തെ പ്രദാനം ചെയ്യുന്നില്ല. അവ ദിവ്യത്വത്തിലേക്ക് എത്തി നോക്കുന്ന ജാലകങ്ങാണ്. നിങ്ങള്‍ ഓരോരുത്തരും നിരന്തരം ആത്മീയസാധനകള്‍ ആചരിക്കണം. ഓരോ നിമിഷവും ഈശ്വരന്റെ മാധുര്യം നുകരാന്‍ ഉപയോഗിക്കൂ. എന്നെക്കുറിച്ചുള്ള നിന്റെ അനുഭവങ്ങള്‍ ഭൂതകാലത്തില്‍ നിന്നും തുടങ്ങി വര്‍ത്തമാനകാലത്തില്‍ തുടര്‍ന്ന് ഭാവിയിലേക്ക് കടക്കുന്നു. കാലം തന്നെ ഞാനാണ്. ഈശ്വരനൊപ്പം കാലം കഴിക്കൂ. സമയത്തിനൊപ്പം ആകരുത്. ഒടുവില്‍, കാലം, പ്രായം തുടങ്ങി എല്ലാ പരിമിതികള്‍ക്കും അതീതമായി നീ പ്രയാണം തുടരണം. നിന്നെ പരിമിതപ്പെടുത്തുന്നത് നിന്റെ അജ്ഞാനമാണ്. എന്റെ തേജസ്സാണ് എല്ലാ പരിമിതികള്ക്കതീതമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: