ഹിന്ദുക്കള്‍ക്ക് അവരുടെ ധര്‍മ്മം കിട്ടിയിരിക്കുന്നതു വെളിപാടില്‍ നിന്നാണ്, വേദങ്ങളില്‍നിന്ന്. വേദങ്ങള്‍ അനാദിയും അനന്തവുമാണെന്നാണ് അവരുടെ മതം. ഒരു പുസ്തകത്തിന് ആദിയോ അന്തമോ ഇല്ലെന്നത് ഈ സദസ്സിനു ഹാസ്യ മായിതോന്നിയേക്കാം. എന്നാല്‍ വേദങ്ങള്‍ എന്നുവെച്ചാല്‍ പുസ്തകമേയല്ല. ഓ രോ കാലത്ത് ഓരോ ആളുകള്‍ ദര്‍ശിച്ചിട്ടുള്ള അദ്ധ്യാത്മനിയമങ്ങളുടെ സഞ്ചിതവിധിയെന്നാണ് അവയ്‌ക്കര്‍ത്ഥം. വാസ്ത്വാകര്‍ഷണനിയമം അതറിയപ്പെടുന്നതിനു മുമ്പുണ്ടായിരുന്നു. മനുഷ്യരൊക്കെ മറന്നുപോയാലും അതുണ്ടായിരിക്കയും ചെയ്യും. അതുപോലെതന്നെയാണ് അദ്ധ്യാത്മലോകത്തെ ഭരിക്കുന്ന നിയമങ്ങളും. ജീവാത്മാവും ജീവാത്മവും തമ്മിലും ജീവാത്മാവും പരമാത്മാവും തമ്മിലും ഉള്ള ധാര്‍മ്മികവും ആചാരപരവും ആദ്ധ്യാത്മികവുമായ ബന്ധങ്ങള്‍ അവ അറിയപ്പെടുന്നതിനുമുമ്പേ ഉണ്ടായിരുന്നതാണ്: നാം അവയെ മറന്നാല്‍തന്നെ നിലനില്‍ക്കുകയും ചെയ്യും.
















