നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഒരു ഓട്ടപന്തയത്തിലല്ല. നിങ്ങളിലേക്കു തന്നെ മടങ്ങി സ്വസ്ഥമാകാനുള്ള ഒരു മാര്‍ഗ്ഗമാണിത്. ഇത് സംഭവിക്കണമെന്നുണ്ടെങ്കില്‍, ഒരു പരിമാണത്തില്‍നിന്ന് മറ്റൊന്നിലേക്ക് നീങ്ങണമെന്നുണ്ടെങ്കില്‍, ധാരണയോടെ നിങ്ങള്‍ക്കതു ചെയ്യാന്‍ കഴിയില്ല. ഇത് വ്യക്തമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ അനുഭവജ്ഞാനത്തിലില്ലാത്ത യാതൊന്നിനെയും മനസ്സിലാക്കാനോ വിശകലനം ചെയ്യാനോ നിങ്ങള്‍ക്ക് ഒരു മാര്‍ഗവുമില്ല. ഓരോ വ്യക്തിയും വളരെ വ്യക്തമായി ഇത് മനസ്സിലാക്കേണ്ടതുണ്ട്. ആളുകള്‍ എപ്പോഴുംതന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്.
















