ജ്ഞാനപ്പഴത്തിനായി ശ്രീമുരുകന്‍ മാതാപിതാക്കളെ വിട്ട് ഉലകം മുഴുവന്‍ ഏഴു ചുറ്റി. ഗണപതിയാകട്ടെ ശിവപാര്‍വതിമാരെ പ്രദക്ഷിണം ചെയ്തു നമസ്‌കരിച്ചു പഴം നേടി. വെളിയില്‍ വ്യാപകതയോടെ ചെയ്യുന്നതിലും പ്രധാനമാണ് കേന്ദ്രസത്തയ്‌ക്കായി എന്തുമനുഷ്ഠിക്കുന്നത് എന്നതിനു തെളിവാണിത്. മാത്രമല്ല, മാതാപിതാക്കളോടും ഗുരുക്കന്മാരോടും അതിഥികളോടുമുള്ള ഒരു നിര്‍ദ്ദേശം കൂടിയാണിത് ‘ദേവോഭവ’ മറ്റൊരാളുടെ ആദരവു കിട്ടത്തക്കവണ്ണം നിങ്ങളും ”ദൈവീകത” യുള്ളവരായിരിക്കുക.
















