Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകത്തെ തണല്‍മരങ്ങളുടെ കടയ്‌ക്കല്‍ മഴു വീഴുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2014, 10:05 pm IST
in Kottayam

കുമരകം: കുമരകത്തിന് തണലും നയനാനന്ദവും കുളിര്‍മയും നല്‍കി വ്യാപകമായി വളര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന കാട്ടുവാകയും പൂവാകയും മഴമരവും വെട്ടിവീഴ്‌ത്തപ്പെടുമ്പോള്‍ നുറുങ്ങുന്നത് ഒരു വൃദ്ധഹൃദയം. പരിസ്ഥിതി സംഘടനകളും സര്‍ക്കാരും പ്രകൃതി സംരക്ഷണത്തിനായി ഒരു വശത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുമ്പോള്‍ മറുവശത്ത് പഞ്ചായത്തധികൃതര്‍ വൃക്ഷങ്ങള്‍ വെട്ടിനശിപ്പിക്കുകയാണ്. ടൂറിസ്റ്റുകളുമായി ഇവിടെയെത്തുന്നവരെ ഏറെ മോഹിപ്പിക്കുന്ന കാട്ടുവാകയും പൂവാകയും മഴമരവുമാണ് വെട്ടി നശിപ്പിക്കുന്നതിലേറെയും. സൃഷ്ടിയുടെ സമയത്ത് മനുഷ്യന് തണലേകാനും വാസസ്ഥാനമൊരുക്കാനും ദൈവം തന്ന വരദാനമാണ് വൃക്ഷങ്ങള്‍ എന്ന വെളിപാടിന്റെ സാരാംശമുള്‍ക്കൊണ്ട് കുമരകം കൈപ്പുഴമുട്ട് ഭാഗത്ത് താമസിക്കുന്ന അറയില്‍ കുഞ്ഞെന്ന വിളിപ്പേരിലറിയപ്പെടുന്ന ആന്റണിയാണ് വൈക്കം മുതല്‍ കുമരകം ചന്തക്കവലവരെയുള്ള ഭാഗത്തെ റോഡുകള്‍ക്കിരുവശവും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചത്. കൈപ്പുഴമുട്ടില്‍ നിന്നും ആലപ്പുഴ ചന്തയില്‍ കൊപ്രാക്കച്ചവടം നടത്തി വന്നിരുന്ന ആന്റണി യാത്രക്കിടയില്‍ കിട്ടാവുന്നിടത്തുനിന്നെല്ലാം വൃക്ഷത്തൈകളും വിത്തും ശേഖരിച്ചു. കിട്ടിയവ ദിവസവും റോഡരികില്‍ വച്ചുപിടിപ്പിച്ചു. 1980കളില്‍ ശേഖരിച്ച തൈകളിലും വിത്തുകളിലും ഏറെയും തണല്‍ വാകയിനത്തിലെ കാട്ടുവാകയും റോസുനിറത്തില്‍ പൂക്കള്‍ വിരിയിക്കുന്ന പൂവാകയും റെയിന്‍ട്രീ എന്നറിയപ്പെടുന്ന മഴമരവുമായിരുന്നു. അപൂര്‍വ്വമായ ദൗത്യവുമായി നീങ്ങിയ ആന്റണിയുടെ നിലപാടറിഞ്ഞ അന്നത്തെ ഡിഎഫ്ഒ ആയിരുന്ന വിജയകുമാറും മറ്റൊരു വനപാലക ജീവനക്കാരനായ മുഹമ്മദലിയും അദ്ദേഹത്തെ നേരില്‍ കാണുകയും ദൗത്യത്തിന് പിന്തുണ നല്‍കുകയും ചെയ്തു. അവരുടെ കൂടെ സഹായത്താല്‍ 1985ഓടെ അറയില്‍ കുഞ്ഞ് തന്റെ പ്രതിഫലേച്ഛ കൂടാതെയുള്ള കര്‍മ്മം പൂര്‍ത്തീകരിച്ചു. 72 വയസ് പിന്നിട്ട ആന്റണി പുതുതലമുറയോട് പറയുന്നത് ഇതാണ്. നിങ്ങളുടെ ജന്മനാളുകളില്‍ ഒരു വൃക്ഷത്തൈയെങ്കിലും നട്ട് പരിസ്ഥിതി സംരക്ഷിക്കൂ. അഞ്ചു വര്‍ഷത്തെ കഠിനാദ്ധ്വാനത്തിലൂടെ 6,800 വൃക്ഷത്തൈകളാണ് വൈക്കം മുതല്‍ കുമരകം വരെ അദ്ദേഹം നട്ടു വളര്‍ത്തിയത്.

അന്നുവച്ച തൈകള്‍ ഇന്ന് കുമരകത്തിന് തണലും നയാനന്ദവും കുളിര്‍മയും നല്‍കുന്നു. അതില്‍ നിന്നും പരാഗണം വഴി കുമരകത്തിന്റെ മുക്കിലും മൂലയിലും വാകമരങ്ങള്‍ കിളിര്‍ത്തുപൊങ്ങി പൂത്തുലഞ്ഞു. ഈ മരങ്ങളുടെ ഭംഗി ടൂറിസ്റ്റുകളായെത്തുന്നവരിലും കൗതുകമുണര്‍ത്തുന്നു.

പരിസ്ഥിതി സംരക്ഷണം കൂടി ഏറ്റെടുത്ത് മനോഹാരിതയും തണലുമേകി നില്‍ക്കുന്ന വടവൃക്ഷങ്ങളാണ് ഇപ്പോള്‍ വെട്ടിവീഴ്‌ത്തപ്പെടുന്നത്. ഈ തടികള്‍ ആര്‍ക്കാണ് അധികൃതര്‍ വില്‍ക്കുന്നതെന്ന് നാട്ടുകാര്‍ക്കും അജ്ഞാതം. ഇതില്‍ അഴിമതിയുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം.

ഈ മരങ്ങള്‍ക്കുമേല്‍ വീഴുന്ന മഴുപ്പാടുകള്‍ അറയില്‍ കുഞ്ഞിന്റെയും പരിസ്ഥിതി പ്രേമികളുടെയും ഹൃദയത്തിലാണ് ഏല്‍ക്കുന്നതെന്ന തിരിച്ചറിവ് അധികൃതര്‍ക്കുണ്ടാകണമെന്ന് നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.