ന്യൂയോര്‍ക്ക്: ഫോര്‍മുലാവണ്‍ യുഎസ് ഗ്രാന്‍ഡ് പ്രീയില്‍ ജേതാവായ മെഴ്സിഡസിന്റെ ലൂയിസ് ഹാമില്ട്ടണ് സീസണിലെ അഞ്ചാം തുടര്‍ ജയമെന്ന അപൂര്‍വ്വ നേട്ടം കൊയ്തു. റെഡ്ബുള്ളിന്റെ ഡാനിയേല്‍ റിക്കിയാര്‍ഡോ മൂന്നാം സ്ഥാനം നേടി. മുന്‍ ലോക ചാമ്പ്യന്മാരായ ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോന്‍സോയും റെഡ്ബുള്ളിന്റെ സെബാസ്റ്റ്യന്‍ വെറ്റലും ആറും ഏഴും സ്ഥാനങ്ങള്‍ കൊണ്ട് തൃപ്തിപ്പെട്ടു.
പോള്‍പൊസിഷനില്‍ റേസ് ആരംഭിച്ച ടീം മേറ്റ് നിക്കോ റോസ്ബര്‍ഗിനെ പിന്തള്ളിയാണ് ഹാമില്ട്ടന് യുഎസ് ട്രാക്കില്‍ മിന്നല്പ്പിണരായത്.24-ാം ലാപ്പില്വച്ച് റോസ്ബര്‍ഗിനെ ലൂയിസ് മറികടക്കുകയായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ റേസുകള്‍ ജയിക്കുന്ന ബ്രിട്ടീഷുകാരനെന്ന പെരുമയും ഹാമില്ട്ടണ് (32) സ്വന്തമാക്കി.ഇക്കാര്യത്തില്‍ നിഗല്‍ മാന്സെലിനെ ഹാമില്ട്ടണ് പിന്നിലാക്കി.
ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പിനുള്ള പോരില്‍ റോസ്ബര്ഗിനുമേല് (292) ഇരുപത്തിനാല് പോയിന്റിന്റെ ലീഡ് നേടാനും ഹാല്‍ട്ടന്‍(316) കഴിഞ്ഞു.
















