പനാജി: ഡ്യൂറന്റ് കപ്പ് ഫുട്ബോളില്‍ ഗോവന്‍ ടീം സാല്‍ഗോക്കര്‍ സെമിയില്‍. ക്വാര്‍ട്ടര്‍ ലീഗില്‍ പൂള് എയിലെ അംഗങ്ങളായ സാല്‍ഗോക്കര്‍ രണ്ടാം മത്സരത്തില്‍ സ്വന്തംനാട്ടില്‍ നിന്നുള്ള ലക്ഷ്മി പ്രസാദ് സ്പോര്‍ട്സ് ക്ലബ്ബുമായി സമനില പാലിച്ചു (1-1). മൂന്നു ടീമുകളുള്ള പൂളിലെ ആദ്യ മുഖാമുഖത്തില്‍ ഇന്ത്യന്‍ നേവിയെ പരാജയപ്പെടുത്തിയ സാല്‍ഗോക്കര്‍ (4 പോയിന്റ്) ഒന്നാം സ്ഥാനത്തോടെ പ്രയാണം തുടരുകയും ചെയ്തു.
നിര്‍ണായക പോരാട്ടത്തിന്റെ 28-ാം മിനിറ്റില്‍ എന്‍.ഡി. ഒപ്പേറ ലക്ഷ്മി പ്രസാദിനെ മുന്നിലെത്തിച്ചെങ്കിലും ഡൗഗു പെയ്റെ (44) ഗോവന്‍ വമ്പന്മാര്ക്ക് സമനില സമ്മാനിച്ചു. സാല്ഗോക്കറിനു പുറമെ സ്പോര്‍ട്ടിംഗ് ഗോവയും അവസാന നാലില്‍ എത്തിയിട്ടുണ്ട്.
















