റോം: ഇറ്റാലിയന്‍ സീരി എയില്‍ സൂപ്പര്‍ ക്ലബ്ബ് എസി മിലാന്റെ അപരാജിത കുതിപ്പിന് അന്ത്യം. തുടരെ ആറു മത്സരങ്ങളില്‍ തോല്‍വിയറിയാതെ വന്ന മിലാനെ ഇക്കുറി പാലെര്‍മോ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ചു. ക്രിസ്റ്റ്യന്‍ സപാറ്റയുടെ (23-ാം മിനിറ്റ്) സെല്‍ഫ് ഗോളും പാവ്‌ലോ ഡൈബലയുടെ സ്‌ട്രൈക്കുമാണ് പാലെര്‍മോയ്‌ക്ക് അവിസ്മരണീയ ജയമൊരുക്കിയത്. പത്ത് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റ് മാത്രമുള്ള മിലാന്‍ ഇപ്പോള്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ്. ജുവന്റസും(25), റോമയും (22) ടേബിളില്‍ തലപ്പത്തുള്ളവര്‍.
















