മുംബൈ: ഐപിഎല്‍ സീസണ്‍ ആറിലെ കോഴ ഇടപാടുകളെ കുറിച്ചും വാതുവയ്‌പ്പുകളേയും കുറിച്ചും അന്വേഷണം നടത്തിയ ജസ്റ്റിസ് മുകുല്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് ഈ മാസം പത്തിന് പരിഗണിക്കും. മലായളി താരം ശ്രീശാന്ത് ഉള്‍പ്പെട്ട കേസാണിത്.
2013 ആദ്യം നടന്ന സംഭവത്തില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ജസ്റ്റിസ് മുകുല്‍ മുദ്‌ഗലിന്റെ അദ്ധ്യക്ഷതയിലുള്ള മന്നംഗ സമിതി അന്വേഷണം ആരംഭിച്ചത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു സമിതി. രണ്ടു മാസം മുമ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടു മാസത്തേ സമയം കൂടി കമ്മിറ്റി സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
കേസില്‍ ബി.സി.സി.ഐ ചെയര്‍മാന്‍ എന്‍.ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനേയും ബോളിവുഡ് നടന്‍ വിന്ദു ധാരാ സിങിനേയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സീസണ്‍ ആറില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച മലയാളി താരം ശ്രീശാന്ത്, അജിത് ചന്ദില, അന്‍കിത് ചവാന്‍ തുടങ്ങിയവരുടെ അറസ്‌റ്റോടെയാണ് ഐപിഎല്ലിലെ കോഴ പുറത്തറിഞ്ഞത്.
















