Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 627-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2014, 08:22 pm IST
inSamskriti

മുനി തുടര്‍ന്നു: അസ്തിത്വമുള്ളതും ഇല്ലാത്തതുമായ എല്ലാമെല്ലാം സ്വപ്‌നാനുഭവങ്ങള്‍ മാത്രമാണ്. സത്യം അങ്ങിനെയിരിക്കുമ്പോള്‍ എന്താണ് ബന്ധനം? ആരാണ് മോചിതന്‍? ആകാശത്തുണ്ടാവുന്ന മേഘക്കൂട്ടങ്ങള്‍ പലവിധത്തിലുള്ള രൂപങ്ങളും മാതൃകകളും ഉണ്ടാക്കുന്നു. അതുപോലെയാണ് ഈ ലോകത്തിലെ പ്രകടിത രൂപങ്ങളും. അവയ്‌ക്ക് താല്‍ക്കാലികമായി ഉറപ്പും ദാര്‍ഢ്യവും ഉണ്മയും തോന്നുന്നത്, അവയ്‌ക്ക് മാറ്റമേതുമില്ലായെന്നു പ്രതീതിക്കുന്നത് അജ്ഞാനം മൂലമാണ്.

അനന്തമായ വിഹായസ്സില്‍ എണ്ണമറ്റ ലോകങ്ങളുണ്ട്. നമ്മുടെ ലോകം ഒന്ന്, മറ്റുള്ളവരുടേത് വേറൊന്ന്. ഒരാളുടെ ലോകാനുഭവം മറ്റെയാള്‍ക്ക് ഉണ്ടാവുന്നില്ല. ഒരു കിണറ്റിലോ, തടാകത്തിലോ, സമുദ്രത്തിലോ വസിക്കുന്ന തവളകളുടെ ജീവിതാനുഭവങ്ങളുടെ അളവും വ്യാപ്തിയും വളരെ വ്യത്യാസപ്പട്ടിരിക്കും. അവര്‍ പരസ്പരം താന്താങ്ങളുടെ അനുഭവജ്ഞാനം പങ്കുവയ്‌ക്കുന്നില്ല. ഒരു വീട്ടില്‍ത്തന്നെ കിടന്നുറങ്ങുന്നവര്‍ കാണുന്ന സ്വപ്‌നങ്ങള്‍ വൈവിദ്ധ്യമാര്‍ന്നിരിക്കുന്നു. അവര്‍ തുലോം വിഭിന്നങ്ങളായ സ്വപ്‌നലോകങ്ങളെ അനുഭവിക്കുന്നു.

അതുപോലെയാണ് ഈ ജാഗ്രദ് ലോകവും. ഇതെല്ലാം അനന്തബോധമെന്ന അപരിമേയവും വിസ്മയകരവുമായ പ്രതിഭാസം തന്നെയാണ്. ബോധത്തിന് ഓരോരോ കാര്യങ്ങളെ സ്വായത്തമാക്കി സൂക്ഷിക്കുന്ന സ്വഭാവമുണ്ട്. സംസ്‌കാരം എന്നാണതിനെ വിളിക്കുക. എന്നാല്‍ ഈ ഓര്‍മ്മയും സ്വഭാവവുംപോലും ബോധത്തിന്റെ പ്രതിഫലനം മാത്രമാണ് എന്ന് തിരിച്ചറിയുമ്പോള്‍ സംസകാരത്തിനു തനതായ ഒരസ്തിത്വം ഇല്ല എന്ന് നാമറിയുന്നു. ഒരു സ്വപനത്തില്‍ നമുക്ക് പൂര്‍വ്വകാലസ്മൃതിയൊന്നുമില്ല. സ്വപ്‌ന സമയത്തുണ്ടാവുന്ന വസ്തുക്കളെ നാം അനുഭവിക്കുന്നു എന്ന് മാത്രം. ഒരാള്‍ ഒരുപക്ഷെ സ്വന്തം മരണത്തെക്കൂടി സ്വപ്‌നത്തില്‍ കണ്ടുവെന്നു വരാം. പണ്ട് കണ്ടു പരിചിതമായ വസ്തുക്കളെയും സ്വപ്‌നത്തില്‍ കാണാം.

ആദിയില്‍ത്തന്നെ ഈ സൃഷ്ടിയെന്ന പ്രതിഭാസം അനന്തബോധത്തിന്റെ പ്രതിബിംബം എന്ന രീതിയില്‍ ആയിരുന്നതിനാല്‍ അത് ബോധഭിന്നമല്ല. ലോകമായി പ്രഭാസിക്കുന്നത് ഈ ബോധമെന്ന ബ്രഹ്മം തന്നെയാണ്. പുതുതായി ഒന്നും ഉണ്ടായിട്ടില്ല. കാരണം തന്നെ കാര്യം. കാരണം, കാര്യത്തിന് മുന്‍പേ ഉണ്ടായിരുന്നുവെങ്കില്‍ കാര്യം കഴിഞ്ഞാലും അത് തുടരണമല്ലോ. കാര്യത്തെ പ്രകടിപ്പിക്കുന്നതിനായി കാരണം സമ്യക്കായി വര്‍ത്തിക്കുകമൂലം അതിനെ സംസ്‌കാരം എന്നും വിളിക്കുന്നു.

സ്വപ്‌നത്തിനു മുന്പ് നിലനില്‍ക്കുകയും എന്നാല്‍ നേരത്തെ കണ്ടിട്ടുള്ളതുപോലെതന്നെ പ്രോജ്വലിക്കുകയും ചെയ്തു നിലകൊള്ളുന്നതാണ് സംസ്‌കാരം. പൂര്‍വ്വകാലാനുഭവസ്മൃതികളും കര്‍മ്മങ്ങളും അവയുടെ ഉപബോധസ്വാധീനവുമാണല്ലോ സംസ്‌കാരമായി പറയപ്പെടുന്നത്. അല്ലാതെ സംസ്‌ക്കാരം എന്ന മറ്റൊരു വസ്തു ഇല്ല. കണ്ടതും കാണാത്തതുമായ വസ്തുക്കള്‍ ബോധത്തിലുണ്ട്. അവ സ്വന്തം പ്രഭയില്‍ പ്രോജ്വലിക്കുന്നു. അവയാല്‍ ഉല്‍പ്പന്നമാവുന്ന അനുഭവങ്ങള്‍ പണ്ട് കണ്ടിട്ടുള്ളതുപോലെ തന്നെയാണ് വീണ്ടും സ്വപ്‌നത്തില്‍ ദൃശ്യമാവുന്നത്.

“ജാഗ്രദ് അവസ്ഥയില്‍ ആര്‍ജ്ജിച്ച സംസ്‌ക്കാരം പുതിയതെന്ന മട്ടില്‍ സ്വപ്‌നത്തില്‍ ഉണര്‍ന്നു പ്രകടമാവുകയാണ്. പക്ഷെ ജാഗ്രദ് അവസ്ഥയില്‍ അവ നേരത്തെതന്നെ പുതുതായി സൃഷ്ടമായവയാണ്. എന്നാല്‍ ഇതിനെപ്പറ്റി അറിവുള്ളവര്‍ പറയുന്നത് ഇതെല്ലാം സൃഷ്ടിക്കപ്പെട്ടത് ജാഗ്രദായി തോന്നിയ ഉണര്‍വ്വിന്റെ തലത്തിലാണെന്നാണ്. എന്നാല്‍ ആ ജാഗ്രദാവസ്ഥ സത്യത്തില്‍ ജാഗ്രദല്ല.” കാറ്റില്‍ പൊടുന്നനെയുണ്ടാകുന്ന ചലനങ്ങള്‍ എന്നതുപോലെ ബോധത്തില്‍ ആശയങ്ങളും ചിന്തകളും ഉദിക്കുന്നു. അവയുണ്ടാക്കാന്‍ സംസ്‌ക്കാരത്തിന്റെ ആവശ്യമെന്തുള്ളൂ?

ബോധത്തില്‍ ആയിരക്കണക്കിന് വസ്തുക്കളുടെ അനുഭവങ്ങള്‍ ഉദിച്ചുയരുമ്പോള്‍ വിശ്വസൃഷ്ടിയായി. ആയിരക്കണക്കിനുള്ള സൃഷ്ടികളുടെ അനുഭവങ്ങള്‍ ബോധത്തില്‍ അവസാനിക്കുമ്പോള്‍ വിശ്വപ്രളയവുമായി. നാം സ്വപ്‌നത്തില്‍ പുതു ലോകങ്ങളെയുണ്ടാക്കുന്നതുപോലെ നിര്‍മ്മലചിദാകാശമാണ് സ്വയം ഒരിക്കലും അതിന്റെ ഏകാത്വഭാവത്തെ കളയാതെ തന്നെ നാമരൂപവൈവിദ്ധ്യങ്ങളെ ലോകങ്ങളായി പ്രകമാക്കുന്നത്.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.