ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയില്‍ അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവകാശമുണ്ടെന്നും അതില്‍ നിന്നും ആര്‍ക്കും രാജ്യത്തെ തടയാനാകില്ലെന്നും ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു.
കഴിഞ്ഞ അറുപതു വര്‍ഷത്തിനിടയില്‍ സംഭവിക്കാതിരുന്ന തരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് അതിര്‍ത്തിയില്‍ നടത്തുന്നത്.ചൈനക്കാര്‍ക്ക് എന്റെ പ്രസ്താവനകൊണ്ട് പ്രശ്നമുണ്ടാകേണ്ട കാര്യമില്ലെന്നും തന്റെ ജോലിയില്‍ നിന്നും ആര്‍ക്കും തന്നെ തടയാനാകില്ലെന്നും റിജിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യ-ചൈന അതിര്‍ത്തിയ്ക്കു സമാന്തരമായി അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയിലെ മാഗോതിങ്ബു മുതല്‍ ചാങ്ലാങ് ജില്ലയിലെ വിജയനഗര്‍ വരെ റോഡ് നിര്‍മ്മിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.താന്‍ ഗവണ്മെന്റിന്റെ പദ്ധതികളനുസരിച്ച് അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അത് ചൈനയിലല്ലെന്നും റിജിജു പറഞ്ഞു. താന്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ളൊരു എം.പിയാണെന്നും അവിടെ നിന്നും ജയിച്ച തനിക്ക് തന്റെ പ്രദേശത്തിന്റെ കാര്യം നോക്കിക്കാണാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ താവാങിലുള്ള മാംഗോതിങ്ബുവില് നിന്നും അരുണാചല്‍ പ്രദേശിലെ ചലാങ്ജില്ലയിലുള്ള വിജയനഗറിലേക്ക് റോഡ് നിര്‍മിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി റിജിജു പുറത്തിറക്കിയ പ്രസ്താവനയെ ചൈന നേരത്തെ രൂക്ഷമായി എതിര്‍ത്തിരുന്നു.
















