ലണ്ടന്‍: വെസ്റ്റിന്‍ഡീസ് ടീം 250 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ബിസിസിഐ. ഇന്ത്യ- വെസ്റ്റിന്‍ഡീസ് പരമ്പര പാതി വഴി ഉപേക്ഷിച്ച് വിന്‍ഡീസ് നാട്ടിലേക്ക് മടങ്ങിയതിനാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിസിസിഐ കത്ത് നല്‍കിയിരിക്കുന്നത്.
വിന്‍ഡീസ് ടീമിന്റെ നടപടിയില്‍ ബി.സി.സി.ഐയ്ക്ക് കനത്ത നഷ്ടം സംഭവിച്ചതായി കത്തില്‍ പാട്ടീല്‍ ചൂണ്ടിക്കാട്ടി. മത്സരം സംപ്രേഷണം ചെയ്യുന്നതിനുള്ള കരാര്‍ വഴിയാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്.
35 ദശലക്ഷം ഡോളറാണ് ഇതിലൂടെ നഷ്ടപ്പെട്ടത്. ടിക്കറ്റ് വില്പന വഴി രണ്ട് മില്യണ്‍ ഡോളറും നഷ്ടമുണ്ടായതായി ബി.സി.സി.ഐ പറയുന്നു. 15 ദിവസത്തിനുള്ളില്‍ കത്തിന്മേല് ഉചിതമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ നഷ്ടപരിഹാരം ലഭിക്കുന്നതിന് നിയമപരമായ മറ്റു മാര്‍ഗങ്ങള്‍ ആരായുമെന്നും ബി.സി.സി.ഐ മുന്നറിയിപ്പ് നല്കി.
















