Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭ്രൂണത്തില്‍ ഹൃദയശസ്ത്രക്രിയ; രാജ്യത്ത് ഇതാദ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2014, 12:43 am IST
inIndia

ഹൈദരാബാദ്: രാജ്യത്ത് ഇതാദ്യമായി മനുഷ്യ ഭ്രൂണത്തില്‍ ഹൃദയ ശസ്ത്രക്രിയ. കുട്ടി ജനിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു പരിഹാരവും സാധ്യമല്ലാത്ത ഹൃദയത്തകരാര്‍ മാറ്റാനായിരുന്നുഈ ശസ്ത്രക്രിയ. ലോക ഭ്രൂണ ദിനത്തിന് തലേന്നാണ് ഇത് നടന്നതെന്നാണ് മറ്റൊരു പ്രത്യേകത.

ഹൈദരാബാദിലെ കെയര്‍ ഹോസ്പിറ്റലില്‍ ഇരുപത്തഞ്ചുകാരി സിരിഷയുടെ വയറ്റിലെ ഭ്രൂണത്തിലായിരുന്നു ഓപ്പറേഷന്‍. സിരിഷയുടെ വയറ്റില്‍ വളരുന്ന കുഞ്ഞിന് ഹൃദയപ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഇതോടെ സിരിഷയും ഭര്‍ത്താവ് അരുണും ആകെത്തകര്‍ന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്‌ക്കു ശേഷമാണ് ഭ്രൂണത്തില്‍ ഹൃദയ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചത്. വയറും ഗര്‍ഭപാത്രവും കീറിമുറിക്കാതെ, നീളമുള്ള സൂചി അടിവയറ്റിലൂടെ, ഗര്‍ഭപാത്രത്തിലും  ഭ്രൂണത്തിലും കടത്തി, സൂചിയുടെ ചലനങ്ങളും ഭ്രൂണത്തിന്റെ ഹൃദയവും വരെ  സ്‌ക്രീനില്‍  കണ്ടുകൊണ്ടു നടത്തുന്ന  ഓപ്പറേഷനാണിത്.

പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. കെ. നാഗേശ്വര റാവുവാണ് ഓപ്പറേഷന്‍ നടത്തിയത്. ആറുമാസത്തോളമായ ഭ്രൂണത്തിന്റെ ഹൃദയത്തിലെ ഇടത് അറ (വെന്‍ട്രിക്കിള്‍) ചുരുങ്ങിച്ചുരുങ്ങി കേടുവന്ന് നശിക്കുകയായിരുന്നു. ഹൃദയത്തിന്റെ ഇടതു ഭാഗം തീരെ ചെറുതാകുന്ന ഗുരുതരമായ അവസ്ഥയാണിത്. ജനന ശേഷം ഇത് പരിഹരിക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്നാണ് ഫീറ്റല്‍ അയോര്‍ട്ടല്‍ വാല്‍വോട്ടമിയെന്ന ഓപ്പഷേന്‍ നടത്താന്‍ തീരുമാനിച്ചത്-നാഗേശ്വര റാവു പറഞ്ഞു.

രാജ്യത്ത് ഇതാദ്യമായിട്ടാണ് ഇത്തരം ഒരു ശസ്ത്രക്രിയ നടന്നത്. 12 സ്‌പെഷ്യലിസ്റ്റുകളാണ് ഈ ശസ്ത്രക്രിയയില്‍  പങ്കാളികളായത്. ആറുമാസമായ സമയത്തായിരുന്നു ആദ്യ ശ്രമം. അത് പരാജയപ്പെട്ടു. കുട്ടി കിടന്ന സ്ഥാനം ശരിയല്ലാതിരുന്നതാണ് കാരണമായത്. ഒരാഴ്ച കഴിഞ്ഞ് വീണ്ടും ശ്രമിച്ചു. അമ്മയ്‌ക്കും ഭ്രൂണത്തിനും മയക്കുമരുന്ന് കുത്തിവച്ചായിരുന്നു ശ്രമം. ഓപ്പറേഷനിടെ ഭ്രൂണം അനങ്ങാതിരിക്കാനായിരുന്നു ഇത്.പ്രത്യേക തരം  നീളമുള്ള സിറിഞ്ച് അമ്മയുടെ ഗര്‍ഭപാത്രത്തിലൂടെ ഭ്രൂണത്തിന്റെ ഇടത് ഹൃദയ അറയില്‍ കടത്തി. പ്രത്യേക തരം നേരിയ ബലൂണും വയറും ഉപയോഗിച്ച് ഭ്രൂണത്തിന്റെ ഹൃദയ വാല്‍വിലെ തടസം സാവധാനം നീക്കി.

രണ്ടാഴ്ച കഴിഞ്ഞതോടെ ഭ്രൂണത്തിന്റെ വളര്‍ച്ച മെച്ചപ്പെട്ടു. ഭാരം 830 ഗ്രാം മുതല്‍ 1200 ഗ്രാം വരെയായി. ഇപ്പോള്‍ ഭ്രൂണത്തിന്റെ ഹൃദയം നന്നായി മിടിക്കുന്നുണ്ട്. ഹൃദയപ്രവര്‍ത്തനം സാധാരണ നിലയിലുമാണെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു.  ഭൂണത്തിലെ ഹൃദയ ശസ്ത്രക്രിയ വിജയപ്രദമായതോടെ ഇനി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നല്ല ആരോഗ്യവാനായ കുരുന്നിനെ പ്രസവിക്കാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് സിരിഷ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.