മൂന്നു യുഗങ്ങളിലും ജന്മമെടുത്ത് അറിയിച്ച അറിവുകളാണ് ഇന്നത്തെ ഗ്രന്ഥങ്ങള്‍. അതു വായിച്ചനുഭവജ്ഞാനമുണ്ടാകാന്‍ ആ ജ്ഞാനം ഉള്ളിലുദിക്കണം. ഇരുട്ടില്‍നിന്നു നോക്കിയാലതു കാണുകയില്ല. ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കു മാറി നില്‍ക്കണം. ഉള്‍ക്കാഴ്ചയില്ലാത്തവര്‍ വെളിച്ചത്തില്‍ നില്‍ക്കുന്നവനെ കുറ്റം പറയുന്നു. അവരവരെ അവരവര്‍ തന്നെ തെളിഞ്ഞറിയുക. ബഹുമാനം, ഭക്തി, സ്‌നേഹാദിസല്‍ഗുണങ്ങള്‍ നമ്മില്‍ അടങ്ങിയിട്ടുണ്ടെന്നറിയുക. കുറ്റം മാറ്റി തന്റെ ഗുണമറിയുക.
















