അഹമ്മദാബാദ്: നീലോഫര്‍ കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നീരിക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പു.കഴിഞ്ഞ ആറു മണിക്കൂറായി അറബിക്കടലിന്റെ മീതെ നീങ്ങിയ കൊടുങ്കാറ്റിന്റെ ശക്തി വളരെ ക്ഷയിച്ചെന്നും ഇന്ന് വൈകുന്നേരം കച്ചിലെ നല്യയില് അതു കരയണയുമ്പോള്‍ അതിന്റെ തീവ്രത വളരെ കുറയുമെന്നുമാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
നീലോഫര്‍ കാറ്റ് കരയിലെത്തുമ്പോള്‍ വേഗം മണിക്കൂറില്‍ 40 കിലോമീറ്ററിനും 60 കിലോമീറ്ററിനും ഇടയിലായിരിക്കും. ഇതേസമയം, ഗുജറാത്ത് സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറില്‍ കനത്ത മഴയുണ്ടായേക്കും. രാജസ്ഥാന്റെ പശ്ചിമ തീരത്തും മഴയുണ്ടാകുമെന്നു കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
അതേസമയം കൊടുങ്കാറ്റ് ഭീതിയെ തുടര്‍ന്ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് 17000ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജംനഗര്‍, കച്ച് ജില്ലകളില്‍നിന്നുമാണ് 17372 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
235 പേരെ നിലവില്‍ ജംനഗര്‍ തീരപ്രദേശങ്ങളിലുള്ളൂ എന്ന് ഗുജറാത്ത് ദുരന്തനിവാരണ കമ്മീഷണര്‍ ഡി.എന്‍.പാണ്ഡെ പറഞ്ഞു.
8646 ഗ്രാമീണരെയാണ് കച്ച് നാലിയ, മുണ്ഡ്ര, ഗാന്ധിദാം, അഞ്ചാര്, ജാക്കൊ എന്നീ തീരദേശമേഖലകളില്‍നിന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും ഖച്ച് കളക്ടര്‍ മഹേന്ദ്ര പട്ടേല്‍ അറിയിച്ചു.
മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ നീലോഫര്‍ കടന്നു പോകുമെന്നാണു കരുതുന്നത്. കറാച്ചി, തട്ട, ബഡിന്, സുജാവാള് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇന്ന് അവധി നല്‍കിയിരിക്കുകയാണ്. കനത്ത ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
















