ഈശ്വരന്‍ ആത്മാവില്‍ അധിവസിക്കുമ്പോള്‍ അജ്ഞാനമാകെ മാറിപ്പോകുന്നു. പ്രാര്‍ത്ഥനാ വേദിയില്‍ ഈശ്വരാധിവാസമുണ്ട്. നാമത് അറിയുന്നില്ല.
ആ അധിവാസത്തിനത്രേ ആരാധനയുടെ ഉദ്ദേശ്യവും നടത്തിപ്പും. അങ്ങനെയുള്ള ആരാധനയുടെ നടത്തിപ്പില്‍ക്കൂടി കുടുംബത്തില്‍ ഐശ്വര്യവും ശാന്തിയും സമാധാനവും ലഭിക്കുന്നു. ദൈവാധിവാസത്താല്‍ അജ്ഞാനം മാറിക്കിട്ടുവാനാണു പ്രാര്‍ത്ഥന.
പ്രാര്‍ത്ഥനയില്‍ക്കൂടി ദൈവദര്‍ശനം ലഭിക്കുന്നു. ആഡംബരവും അനാവശ്യമായ ചെലവുകളും ഒഴിവാക്കിവേണം കുടുംബപ്രാര്‍ത്ഥന നടത്തേണ്ടത്. എന്നാല്‍ മാത്രമേ ഏവരുമതു നടത്തുവാന്‍ മുമ്പോട്ടു വരികയുള്ളൂ.
















