Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആദ്യ ജയം ലക്ഷ്യമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2014, 09:42 pm IST
inSports

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ആദ്യ വിജയം ലക്ഷ്യമിട്ട് ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പന്തുതട്ടാനിറങ്ങുന്നു. പൂനെയിലെ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന പോരാട്ടത്തില്‍ പൂനെ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പൂനെ സിറ്റി എഫ്‌സിക്ക് നാല് പോയിന്റും കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒരു പോയിന്റുമാണുള്ളത്. ഇരുടീമുകള്‍ക്കും ഇന്നത്തെ കളിയില്‍ വിജയം അനിവാര്യമാണ്.

കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും ഇന്ന് ഇറങ്ങുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ 1-1ന് സമനിലയില്‍ പിടിച്ചുകെട്ടിയാണ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ പോയിന്റ് നേടിയത്. ഈ മത്സരത്തില്‍ അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ കൊല്‍ക്കത്തയെ അമ്പരപ്പിച്ച പ്രകടനമാണ് കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്.

മുന്‍പ് നടന്ന മറ്റ് രണ്ട് മത്സരങ്ങളിലും മികച്ച കളി പുറത്തെടുത്തിട്ടും മികച്ചൊരു ഷൂട്ടറുടെ അഭാവമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം നിഷേധിച്ചത്.  കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് തവണ മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് എതിര്‍ വല കുലുക്കാന്‍ കഴിഞ്ഞത്. കാനഡ താരം ഇയാന്‍ ഹ്യൂമാണ് രണ്ട് ഗോളുകളും നേടിയത്. എന്നാല്‍ മൈക്കല്‍ ചോപ്രയും ആന്‍ഡ്രു ബരിസിച്ചും ഉള്‍പ്പെട്ട മറ്റ് സ്‌ട്രൈക്കര്‍മാര്‍ അവസരം തുലച്ചു കളഞ്ഞതാണ് ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ മത്സരത്തില്‍ തിരിച്ചടിയായത്. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലും പകരക്കാരനായി കളത്തിലിറങ്ങിയിരുന്ന മൈക്കല്‍ ചോപ്രക്ക് അടുത്ത രണ്ട് മത്സരങ്ങള്‍ പരിക്കുകാരണം നഷ്ടപ്പെടുന്നത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാണ്. ഗോള്‍ നേടിയില്ലെങ്കിലും മികച്ച പന്തടക്കം കൊണ്ട് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ചോപ്രക്ക് കളിച്ച രണ്ട് മത്സരങ്ങളിലും കഴിഞ്ഞിരുന്നു.

അതേസമയം മധ്യനിര ഭദ്രമാണ്. ക്യാപ്റ്റന്‍ പെന്‍ ഓര്‍ജി നയിക്കുന്ന മധ്യനിര കഴിഞ്ഞ കളികളിലെല്ലാം പന്ത് കൂടുതല്‍ സമയം കൈവശം വെക്കുന്നതില്‍ വിജയിച്ചിരുന്നു. മികച്ച താരങ്ങളാണ് ടീമില്‍ അണിനിരക്കുന്നതെങ്കിലും പ്രതിരോധ-മധ്യ-മുന്നേറ്റനിരകള്‍ തമ്മില്‍ ഒത്തിണക്കം പ്രകടിപ്പിക്കാത്തതാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാകുന്നത്.  മാത്രമല്ല ഗോള്‍പോസ്റ്റിന് കീഴില്‍ മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ജെയിംസും അവസരത്തിനൊത്തുയരുന്നില്ല. എന്തായാലും ഇയാന്‍ ഹ്യൂമിന്റെ കാലുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങുന്നത് ജയം മാത്രം ലക്ഷ്യമിട്ടായിരിക്കും.

അതേസമയം തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് പൂനെ സിറ്റി എഫ്‌സി ഇന്ന് ഇറങ്ങുന്നത്. ബ്രസീലിയന്‍ ഇതിഹാസം സീക്കോ പരിശീലിപ്പിക്കുന്ന ഗോവ എഫ്‌സിയെ കഴിഞ്ഞ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയതിന്റെ ആത്മവിശ്വാസമാണ് പൂനെ സിറ്റിയുടെ കരുത്ത്. ഫ്രാന്‍സ് താരം ഡേവിഡ് ട്രെസ്‌ഗെയും ഗ്രീക്ക് താരം കാറ്റ്‌സൊറാനിസും കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയതും പൂനെക്ക് ഇന്ന് സ്വന്തം മണ്ണില്‍ നടക്കുന്ന പോരാട്ടത്തില്‍ മുന്‍തൂക്കം നല്‍കുന്നു.

കരുത്തുറ്റ പ്രതിരോധ-മധ്യനിരയും പൂനെക്ക് സ്വന്തമാണ്. പ്രതിരോധത്തില്‍ പരിചയസമ്പന്നനായ ഇറ്റലിയുടെ ബ്രൂണോ സിറിലോക്കും ഡാനിയല്‍ മാഗ്‌ലിയോചെറ്റിക്കുമൊപ്പം ഇന്ത്യയുടെ ധര്‍മരാജ് രാവണന്‍, അനുപം സര്‍ക്കാര്‍ എന്നിവരാണ് കളത്തിലിറങ്ങാന്‍ സാധ്യത. പോസ്റ്റിന് മുന്നില്‍ ജുവന്റസിനും നപ്പോളിക്കും ഉദിനെസെക്കും വേണ്ടി ഗോള്‍വലയം കാത്ത അനുഭസമ്പത്തുമായി എത്തുന്ന ഇമ്മാനുവെലെ ബെലാര്‍ഡിയും ഇറങ്ങുന്നതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്ന് ഉറപ്പാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.