ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആകാശവാണിയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന മന്‍ കീ ബാത്ത് എന്ന പരിപാടിക്ക് ആശയങ്ങളുടെ പ്രവാഹം. ഇത്രയേറെ ആശയങ്ങളും അഭിപ്രായങ്ങളും നല്‍കി പരിപാടിയെ വലിയ വിജയമാക്കാന്‍ സഹായിക്കുന്ന ജനങ്ങള്‍ക്ക് മോദി നന്ദി പറഞ്ഞു. നവംബര്‍ രണ്ടിനാണ്ആകാശവാണിയിലൂടെയുള്ള മോദിയുടെ ആദ്യപ്രസംഗം.
ഇതേപ്പറ്റി ധാരാളം ആവേശകരങ്ങളായ അഭിപ്രായങ്ങളും ആശയങ്ങളും സദ്ഭരണത്തിനുള്ള ഉദാഹരണങ്ങളുമാണ് ലഭിച്ചത്.
വിവിധ വിഷയങ്ങളേപ്പറ്റിയുള്ള അഭിപ്രായങ്ങളും അവയിലുള്ള ഉള്‍ക്കാഴ്ചകളും ഉദാഹരണങ്ങളും അറിയാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. സ്വച്ഛ് ഭാരത്, കൃഷി, ജലസേചന പ്രശ്‌നങ്ങള്‍, വനിതാ ശാക്തീകരണം, നൈപുണ്യഭാരതം, തുടങ്ങിയ വിഷയങ്ങളിലാണ് അഭിപ്രായങ്ങള്‍ ലഭിച്ചിട്ടുള്ളത്. മൈ ഗവ് ഓപ്പണ്‍ ഫോറത്തില്‍ ഇനിയും ആശയങ്ങള്‍ പങ്കുവയ്‌ക്കുക. അവ ഞാന്‍ വായിക്കും, റേഡിയോ പരിപാടിയിലൂടെ അവ ഞാന്‍ എല്ലാവരുമായും പങ്കുവയ്‌ക്കും, പ്രധാനമന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.
















