Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 624-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2014, 08:00 pm IST
inSamskriti

മുനി തുടര്‍ന്നു: ധര്‍മ്മകര്‍മ്മ ജ്ഞാനങ്ങളാകുന്ന താമരപ്പൂക്കളെ വിടര്‍ത്തുന്ന സൂര്യനാണ് ആത്മജ്ഞാനിയായ പണ്ഡിതന്‍. ആത്മജ്ഞാനവിവേകിയായ ഋഷിവര്യനുമായി താരതമ്യം ചെയ്താല്‍ ദേവരാജന്റെ സ്ഥാനം പോലും വെറും പുല്‍ത്തുരുമ്പുപോലെ നിസ്സാരം.

ആത്മജ്ഞാനോദയത്തില്‍ ലോകമെന്ന ഭ്രമാത്മക സങ്കല്‍പ്പം ഇല്ലാതാവുന്നു.

ബ്രഹ്മം മാത്രമാണുണ്മ എന്ന സത്യം സാക്ഷാത്ക്കരിക്കപ്പെടുന്നു. വെളിച്ചം ഇരുട്ടിനെയകറ്റുമ്പോള്‍ അതുവരെ പാമ്പാണെന്നു കരുതിയിരുന്ന പൂമാല, പൂമാലയായിത്തന്നെ പ്രഭാസിക്കുന്നു.

സ്വപ്‌നത്തില്‍ നാം കാണുന്നയാളുകള്‍ക്ക് മാതാപിതാക്കളില്ല; അതുപോലെ ഈ ലോകത്തിനു നിയതമായ കാരണമൊന്നുമില്ല. സ്വപ്‌നത്തിലെ ആളുകള്‍ക്ക് ഈ സ്വപ്‌നജന്മത്തിനു ഹേതുവായി പൂര്‍വ്വജന്മകര്‍മ്മങ്ങള്‍ ഒന്നുമില്ലല്ലോ.ആപേക്ഷികമായി സത്യമെന്ന് തോന്നുന്ന ഈ ലോകത്തിലെ ജനങ്ങള്‍ക്കും അവരുടെ ഈ സ്വപ്‌നസമാന ലോകത്തിനും കാരണമൊന്നുമില്ല.

ജീവന്‍ ഈ ലോകത്തില്‍ സ്വപ്‌നത്തെ എങ്ങിനെ കണ്ടും അനുഭവിച്ചും കഴിയുന്നുവോ അത് അവയെ സത്യമെന്ന് നിനയ്‌ക്കുകയാണ്. സ്വന്തം വാസനയനുസരിച്ച് പൂര്‍വ്വാസ്തിത്വങ്ങളും കര്‍മ്മങ്ങളും ജീവന്‍ സങ്കല്‍പ്പിച്ചുണ്ടാക്കുകയാണ്. സൃഷ്ടിയുടെ ആദി മുതല്‍ ദേഹത്തിന്റെ നില്‌നില്‍പ്പവസാനിക്കുന്നതുവരെ ജീവന്‍ ഈ സ്വപ്‌നാനുഭവങ്ങളെ സ്വംശീകരിക്കുകയാണ്. എന്തെല്ലാം ജീവന് അനുഭവവേദ്യമാകുന്നുവോ അവയെല്ലാം ഒരേസമയം സത്തും അസത്തുമാവുന്നു.

സ്വപ്‌നത്തില്‍ നമ്മില്‍ നിന്നു വേറിട്ട വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാവുന്നതായി തോന്നിയാലും അത് സത്യമല്ല എന്ന് നമുക്കറിയാം.

അതുപോലെ ജാഗ്രദ് അവസ്ഥയിലും ‘ഇതര വസ്തുക്കളെ’ യാഥാര്‍ത്ഥ്യമെന്നപോലെ നാം കാണുന്നു. ജാഗ്രദ്, സ്വപ്‌നം എന്നീ അവസ്ഥകള്‍ ബോധസഞ്ചാരത്തെ സൂചിപ്പിക്കുന്ന കേവലം രണ്ടു വാക്കുകള്‍ മാത്രമാകുന്നു. എന്നാല്‍ അവ നമ്മില്‍ അവബോധമങ്കുരിപ്പിക്കാന്‍ സഹായകമാണ്.

“സര്‍ഗ്ഗാദിയിലും ദേഹാന്തത്തിലും ഉദ്ഭൂതമാകുന്ന അവബോധം അല്ലെങ്കില്‍ അനുഭവം മോക്ഷപ്രാപ്തിയാകുന്നതുവരെ അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കും.  ഇതിനെയാണ് സൃഷ്ടിയെന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.”

കാറ്റും അതിന്റെ ചലനവും തമ്മില്‍ അന്തരമേതുമില്ലാത്തതുപോലെ ജാഗ്രദ്‌സ്വപ്‌ന സമയങ്ങളില്‍ കാണുന്ന വസ്തുക്കളെക്കുറിച്ചുള്ള ബോധത്തിനോ അവബോധത്തിനോ യാതൊരു വ്യത്യാസവുമില്ല. ബ്രഹ്മം തന്നെയാണ് വസ്തുക്കളുടെ രൂപമാര്‍ജ്ജിച്ചുയരുന്നതായി കാണപ്പെടുകയും നിലനിന്നു നശിക്കുകയും ചെയ്യുന്നത്. ശുദ്ധമായ ബോധമാണ് എല്ലാറ്റിനെയും അനുഭവിക്കുന്നത്. എന്നാല്‍ ഈ ശുദ്ധബോധത്തില്‍ മാറ്റങ്ങള്‍ ഒന്നുമുണ്ടാവുന്നില്ല. അത് നിതാന്തശാന്തവും നിര്‍മ്മലവുമാണല്ലോ.

ആ ബോധപുരുഷന്‍ (അനന്താവബോധം) സ്വയം തിരിച്ചറിയുമ്പോള്‍ അത് കാര്യവും കാരണവുമാണ്. അനന്തബോധത്തിന്റെ ഹൃദയമാണ് സര്‍ഗ്ഗം. ജീവന്റെ ഹൃദയമാണ് സ്വപ്‌നം. കാര്യവും കാരണവുമാണത്. സൃഷ്ടി, അതെങ്ങിനെ തുടങ്ങിയോ അതിന്റെ കാലദേശാനുഗതമായ പരിണാമം അണുവിടതെറ്റാതെ മുന്നേറുകയാണ്.

സര്‍ഗ്ഗാരംഭത്തില്‍ സൃഷ്ടികളുടെ സ്വഭാവസവിശേഷതകള്‍ എങ്ങിനെയായിരുന്നുവോ അത്  അങ്ങിനെതന്നെ തുടര്‍ന്നുവന്നു. ആദ്യം സ്വാവബോധം എന്ന തിരിച്ചറിവ് ബോധത്തില്‍ ഉണര്‍ന്നു. തുടര്‍ന്നു സൃഷ്ടിയായി. എന്നാല്‍ ഇതെല്ലാം ബോധത്തിന്റെ വിസ്മയകരമായ ഭാവപ്രകടനം മാത്രമാണ്. അപരിമേയമായ ആകാശത്തിനു നീലനിറം ഉണ്ടെന്നു തോന്നുന്നതുപോലെ അപരിമേയമായ ബോധത്തില്‍ സൃഷ്ടി നിലകൊള്ളുകയാണ്.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.