ശ്രീനഗര്‍: വടക്കന്‍ കാശ്മീരിലെ കുപ്വാര ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പേട്ട ഗ്രാമത്തിന് സമീപമുള്ള ഹന്ദ്വാര കാടുകളില്‍ പോലീസും സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.
സംഭവത്തില്‍ സുരക്ഷാ സേനയ്ക്ക് അപകടമൊന്നുമുണ്ടായിട്ടില്ലെന്ന് വടക്കന്‍ കാശ്മീരിലെ ഡിഐജിയായ ഗുലാം ഹസന്ഭട്ട് അറിയിച്ചു. ചൊവ്വാഴ്ച തെരച്ചില്‍ നടത്തുന്നവര്‍ക്ക് നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരു ഭികരന് കൊല്ലപ്പെടുകയും ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കൂടുതല്‍ ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: