എപ്പോഴും കേള്‍ക്കുന്നതാണെന്നു കരുതി നല്ല കാര്യങ്ങള്‍ പറയുന്നത് ശ്രദ്ധിക്കാതിരിക്കരുത്. അതു ശ്രദ്ധിച്ച് നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ന്ന് ദൈവതിരുവചനം കേട്ട് നല്ലവര്‍ ഓടിയെത്തും. എപ്പോഴും അതു കേള്‍ക്കുന്നവര്‍ വെള്ളത്തില്‍ കിടക്കുന്ന മത്സ്യത്തെപ്പോലെയാണ്. ആ മത്സ്യത്തെ വെള്ളത്തില്‍ നിന്നു കരയ്‌ക്കു പിടിച്ചിട്ടാല്‍ അതു തിരിച്ചു വെള്ളത്തില്‍ ചെന്നു വീഴുന്നതുവരെ കിടന്നു പിടയ്‌ക്കും. അല്ലാത്തപക്ഷം ചത്തുപോകും. ഇവിടെ ഉപദേശിച്ചു തരുന്ന കീര്‍ത്തനങ്ങള്‍ സാരം ഗ്രഹിക്കാതെ പാടിയാലോ കീര്‍ത്തിച്ചാലോ ഫലമില്ല.
















