Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2014, 12:03 am IST
inIndia

ന്യൂദല്‍ഹി: ഡാബര്‍ ഗ്രൂപ്പ് ഡയറക്ടര്‍ പ്രദീപ് ബര്‍മന്‍, വ്യവസായി പങ്കജ് ചിമന്‍ലാല്‍ ലോധ്യ, ഗോവന്‍ ഖനിയുടമ രാധാ സതീഷ് ടിംബ്ലോ എന്നിങ്ങനെ വിദേശരാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച ഭാരതീയരുടെ പേരുവിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. യുപിഎ സര്‍ക്കാരിലെ വിദേശകാര്യസഹമന്ത്രിയും മുന്‍പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങിന്റെ ഭാര്യയുമായ പ്രണീത് കൗര്‍ അടക്കമുള്ള നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അന്വേഷണം അവസാന ഘട്ടത്തിലാണ്. ഇവരുള്‍പ്പെടെ 52 പേരുടെ വിശദാംശങ്ങള്‍ ഉടന്‍ സുപ്രീംകോടതിക്കു കൈമാറും. രാജ്യത്തിനു ശാപമായ കള്ളപ്പണ നിക്ഷേപങ്ങള്‍ തിരികെ എത്തിക്കാനുള്ള ബിജെപിയുടെ ദീര്‍ഘകാലശ്രമങ്ങള്‍ വിജയതീരത്തേക്ക് അടുക്കുകയാണെന്ന് വ്യക്തം.

അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്തി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് കള്ളപ്പണ നിക്ഷേപക്കാരായ ഭാരത വ്യവസായികളുടെ പേരുകള്‍ വെളിപ്പെടുത്തിയത്. ഡാബര്‍ ഗ്രൂപ്പ് ആജീവനാന്ത ഡയറക്ടര്‍ പ്രദീപ് ബര്‍മന്റെ പേരു പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരിയില്‍ വലിയ ഇടിവുണ്ടായി. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ശതകോടീശ്വര കച്ചവടക്കാരനാണ് പങ്കജ് ചിമന്‍ലാല്‍ ലോധ്യ. ഗോവയിലെ ഖനിയായ ടിംബ്ലോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് രാധ എസ.് ടിംബ്ലോ. ഇവരെക്കൂടാതെ ടിംബ്ലോ കുടുംബാംഗങ്ങളും ഡയറക്ടര്‍മാരുമായ ചേതന്‍, രോഹന്‍, അന്ന, മല്ലിക എന്നിവരുടെ പേരുവിവരങ്ങളും കേന്ദ്രം പുറത്തുവിട്ടു. ഇരട്ട നികുതിയൊഴുവാക്കല്‍ കരാറുമായി ബന്ധമില്ലാത്തവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ പുറത്തുവിടുന്നതെന്ന് റോഹത്തി സുപ്രീംകോടതിയെ അറിയിച്ചു.

വിദേശരാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളുള്ള എല്ലാ ഭാരതീയരുടേതും കള്ളപ്പണ നിക്ഷേപങ്ങളായി കണക്കാക്കില്ലെന്ന് അധിക സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിന്റെ വിചാരണ തുടങ്ങുന്നതോടെ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തും.

പ്രണീത് കൗറിനു പുറമേ മഹാരാഷ്‌ട്രയിലെ പ്രമുഖമായ രാഷ്‌ട്രീയ കുടുംബത്തില്‍ നിന്നുള്ള രണ്ടുപേര്‍ കൂടി കള്ളപ്പണക്കാരുടെ പട്ടികയിലുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ കോണ്‍ഗ്രസ് നേതാവും പട്ടികയിലുണ്ട്. ഇവര്‍ക്കെല്ലാം ഇന്‍കം ടാക്‌സ് വകുപ്പ് നോട്ടീസ് അയച്ചതായാണ് വിവരം. ഭാരതീയരായ 700 പേരുടെ വിവരങ്ങള്‍ എച്ച്എസ്ബിസി ബാങ്ക് കേന്ദ്രസര്‍ക്കാരിന് കൈമാറിയിരുന്നു. ഇതില്‍ അമ്പതോളം പേരുടെ വിശദവിവരങ്ങള്‍ കേന്ദ്രം ബാങ്കിനോട് ആവശ്യപ്പെടുകയും ചെയ്തു. ഈ പട്ടികയിലുള്ള മൂന്നുപേരുടെ പേരുകളാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. അതിനിടെ, മൂന്നു പേരുകള്‍ മാത്രം പുറത്തുവിട്ട നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. മുഴുവന്‍ പേരുടേയും പട്ടിക പുറത്തുവിടണമെന്ന് കോണ്‍ഗ്രസും ഇടതുകക്ഷികളും ആവശ്യപ്പെട്ടു. എന്നാല്‍ ചരിത്രപരമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുകള്‍ പുറത്തുവരുമെന്നും ബിജെപി പ്രതികരിച്ചു.

മുതിര്‍ന്ന അഭിഭാഷകനായ രാംജത്മലാനി സമര്‍പ്പിച്ച ഹര്‍ജിയില്‍, വിദേശബാങ്കുകളില്‍നിന്ന് കള്ളപ്പണം വീണ്ടെടുക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എന്‍ഡിഎ ഭരണകൂടം രൂപീകരിച്ച ജസ്റ്റിസ് എം.ബി. ഷായുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ പേരുകളാണ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്. ഏകദേശം ഒരുലക്ഷം കോടി രൂപയോളം വിദേശരാജ്യങ്ങളിലെ വിവിധ ബാങ്കുകളിലായി ഭാരതീയര്‍ അനധികൃത നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രോസിക്യൂട്ട് ചെയ്യാന്‍ തക്ക തെളിവുകള്‍ ഉള്ളവരുടെ പേരുകള്‍ മാത്രമേ വെളിപ്പെടുത്തുകയുള്ളുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.