യോഗാഭ്യാസവും, ധ്യാനം, ജപം ഇവ മൂന്നും മനസ്സിനെ എത്രകണ്ട് ഏകാഗ്രമാക്കുന്നുവെന്നു പറയേണ്ടതില്ലല്ലോ. ഏകവിഷയത്തില്‍ കേന്ദ്രീകരിക്കാനാവാതെ ബുദ്ധിയെ പലതിലേക്കും പിടിച്ചുവലിക്കുന്നത് മനസ്സുമാത്രമാണ്. ഭാഗ്യവശാല്‍ ഇന്ന് യോഗാഭ്യാസപാഠങ്ങള്‍ പണ്ടത്തേതിനേക്കാള്‍ പ്രചരിച്ചിട്ടുണ്ട്. അവയെ അവലംബിക്കാം. നല്ല ജ്യോതിഷവിചാരത്തിലൂടെ വിദ്യാപ്രദഗ്രഹങ്ങളുടെ കോട്ടം കണ്ടെത്തി, അവയ്‌ക്ക് ചേരുന്ന ഉപാസനകള്‍ ചെയ്യുന്നത് ഉത്തമമാണ്. എന്നാല്‍ എന്റെ കുട്ടി തീരെ പഠിക്കുന്നില്ല, ബുദ്ധിയില്ല, എന്നൊക്കെ പറഞ്ഞ് വീണ്ടും വീണ്ടും അവരുടെ സ്വസ്ഥത മാതാപിതാക്കള്‍ കെടുത്തരുത്.
















