പരമസത്യം അരൂപമോ നിര്‍വ്യക്തിഗതമോ ആകാനാവില്ലെന്നും അതു ഭഗവാന്‍ തന്നെയായിരിക്കണമെന്നും രാഷ്‌ട്രീയ നേതാക്കള്‍ക്ക് ഒരിക്കലും മനസ്സിലാക്കാനാവില്ലെന്നതു വളരെ വിചിത്രമാണ്. അതേസമയം അതൊരു സത്യവുമാണ്. കാരണജലധിയില്‍ ശയിക്കുന്ന ഭീമാകാരമായ ഭഗവാന്‍ വിഷ്ണുവിനെപ്പോലുള്ള അവതാരങ്ങളെ വിവരിക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ വേദങ്ങളിലുണ്ട്. എന്നാല്‍ ആ മഹാവിഷ്ണുവിന്റേയും പ്രഭവം ഭഗവാന്‍ കൃഷ്ണനാണ്. എന്നിട്ടും ഭ്രാന്തു പിടിച്ച രാഷ്‌ട്രീയ നേതാക്കള്‍ക്ക് ഈ സത്യം മനസ്സിലാക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഭഗവാന്‍ കൃഷ്ണന്‍ തന്റെ കാരുണ്യാതലരേകത്താല്‍ ഈ നിരീശ്വരന്മാരെ അനുഗ്രഹിക്കാനാഗ്രഹിക്കുന്നുവെങ്കില്‍, ഇവരുടെ ശിലാസദൃശന്മാരെ അനുഗ്രഹിക്കാനാഗ്രഹിക്കുന്നുവെങ്കില്‍, ഇവരുടെ ശിലാസദൃശമായ ഹൃദയം മൃദുലമായിത്തീര്‍ന്ന് അവര്‍ക്ക് വൃന്ദാവനത്തില്‍ മുരളി വായിക്കുന്ന ദ്വിബാഹുവായ ശ്രീകൃഷ്ണനെ ദര്‍ശിക്കാന്‍ കഴിയും.
















