Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖട്ടാറിന്റെ സത്യപ്രതിജ്ഞ: ആവേശമുയര്‍ത്തി പ്രധാനമന്ത്രിയും ബിജെപി നേതാക്കളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2014, 09:17 am IST
inIndia

ചണ്ഡിഗഢ്: രൂപീകൃതമായി അരനൂറ്റാണ്ടാകുന്ന ഹരിയാനയില്‍ ഇതാദ്യമായി ബിജെപി അധികാരത്തിലേറുന്നതിനു സാക്ഷികളായി പ്രധാനമന്ത്രിയും ബിജെപിയുടെ ദേശീയ നേതാക്കളുമെത്തിയിരുന്നു. പഞ്ച്കുളയിലെ ഹൂഡ മൈതാനിയില്‍ ഇരമ്പിയാര്‍ക്കുന്ന ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു മുന്നിലാണ് മനോഹര്‍ലാല്‍ ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

കണക്കുകൂട്ടിയതിലുമധികം ജനസഞ്ചയം സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് അറിഞ്ഞതോടെ ശനിയാഴ്ച ഉച്ചയോടെ താവുദേവിലാല്‍ സ്റ്റേഡിയത്തില്‍ നിന്നും ഹൂഡ മൈതാനിയിലേക്ക് പരിപാടി മാറ്റേണ്ടിവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ എത്തുമെന്ന അറിയിപ്പു കൂടി ലഭിച്ചതോടെ ഹരിയാനയില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ ചണ്ഡിഗഢിലേക്കൊഴുകി. ചണ്ഡീഗഢ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മനോഹര്‍ലാല്‍ ഖട്ടാര്‍ സ്വീകരിച്ച് സത്യപ്രതിജ്ഞാ സ്ഥലത്തേക്കാനയിച്ചു.

കര്‍ണാല്‍ പ്രേംനഗറിലെ 216-ാം നമ്പര്‍ വാടക വീട്ടില്‍ നിന്നും മുഖ്യമന്ത്രി പദവിയിലേക്കെത്തിയ ഖട്ടാര്‍ എല്ലാം നിയോഗമായി കാണുന്നു. പാര്‍ട്ടിയുടെ സംഘടനാ ചുമതലകള്‍ മാത്രം വഹിച്ച ഖട്ടാര്‍ സംസ്ഥാന ഭരണമേറ്റെടുക്കുമ്പോള്‍ തികഞ്ഞ സംയമനം മാത്രം. നാലുസീറ്റില്‍ നിന്നും 47ലേക്കെത്തിച്ചതിന്റെ സംഘടനാമികവ് ഭരണരംഗത്തും ആവര്‍ത്തിക്കാനാവുമെന്നാണ് ഖട്ടാറിന്റെ പ്രതീക്ഷ. സുതാര്യവും വിവേചന ശ്രമരഹിതവുമായ ഭരണം കാഴ്ചവെയ്‌ക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ സമരം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനായാണ് മനോഹര്‍ലാല്‍ ഖട്ടാറിന്റെ പൊതുപ്രവര്‍ത്തന തുടക്കം. മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം 1980ല്‍ ആര്‍എസ്എസ് പ്രചാരകനായി. 14വര്‍ഷം വിവിധ സംഘ ചുമതലകള്‍ വഹിച്ച ഖട്ടാര്‍ 1994ല്‍ ബിജെപിയുടെ സംസ്ഥാന സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. രണ്ടു ദശാബ്ദം നീണ്ട സംഘടനാ ചുമതലയ്‌ക്കു ശേഷം ഹരിയാനയില്‍ ബിജെപി ആദ്യമായി ഭരണത്തില്‍ താമര വിരിയിച്ചപ്പോള്‍ മുഖ്യമന്ത്രിപദത്തിലേക്കുമെത്തി.

രാജ്യവിഭജനക്കാലത്ത് പാക്കിസ്ഥാനിലായ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും ഹരിയാനയിലെ റോഹ്തക്കില്‍ ബന്‍യാനി വില്ലേജിലേക്ക് കുടിയേറിയവരാണ് മനോഹര്‍ലാല്‍ ഖട്ടാറിന്റെ മാതാപിതാക്കള്‍. പിതാവ് ഹര്‍ബന്‍സ് ലാല്‍ ഖട്ടാര്‍ കൃഷിക്കാരനായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ദല്‍ഹിയിലെത്തിയ മനോഹര്‍ലാല്‍ ഖട്ടാര്‍ സദര്‍ മാര്‍ക്കറ്റില്‍ കച്ചവടക്കാരനായി ജോലിചെയ്യുന്നതിനിടെ ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം സമ്പാദിച്ചു. തുടര്‍ന്നാണ് ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം ആരംഭിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.