Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റിയല്‍ ഗെയിമില്‍ ബാഴ്‌സ വീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2014, 09:50 pm IST
inSports

 

 

 

 

 

ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും തീഷ്ണതയും വീര്യവുമുള്ള പടവെട്ടല്‍ ഏതെ ന്ന ചോദ്യത്തിന് മികച്ച ഉത്തരം എല്‍ ക്ലാസിക്കോ എന്നതു തന്നെ. സ്‌പെയിനിലെ പരമ്പരാഗത കാല്‍പ്പന്തു വൈരികള്‍ തമ്മിലെ മുഖാമുഖത്തെ ഏവരുമെന്നും ആകാംഷയോടെ വീക്ഷിച്ചിട്ടുണ്ട്.

ലാ ലീഗയിലെ ഈ സീസണില്‍ ആദ്യമായി റയല്‍ മാഡ്രിഡും ബാഴ്‌സലോണയും നേര്‍ക്കുനേര്‍ വന്നപ്പോഴും രണജ്വാല ഒട്ടും ചോര്‍ന്നില്ല. നാലാം മിനിറ്റില്‍ ബ്രസീലിയന്‍ പ്രതിഭ നെയ്‌മറിലൂടെ ബാഴ്‌സ മുന്‍തൂക്കം നേടിയപ്പോള്‍ സാന്റിയാഗോ ബര്‍ണബ്യൂവിലെ ഗ്യാലറി ഒന്നു ഞെട്ടി. സ്വന്തം തട്ടകത്തില്‍ തോല്‍വിയാണോ റയലിനെ കാത്തിരിക്കുന്നതെന്ന് ആരാധകര്‍ ഭയന്നു.

പക്ഷേ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ ചിറകേറി റയല്‍   തിരിച്ചടിച്ചു. ആദ്യ പകുതിയില്‍ പെനാല്‍റ്റിക്ക് പൂര്‍ണതയേകി സിആര്‍7 റയലിനെ ഒപ്പമെത്തിച്ചു.

ഇടവേളയ്‌ക്കുശേഷം പെപ്പെയും (50) കരീം ബെന്‍സേമയും (61) ശൗര്യം കാട്ടിയപ്പോള്‍ റയല്‍ ജയം ഉറപ്പിച്ചു. ലീഗില്‍ റയലും ബാഴ്‌സയും മല്ലിട്ടത് ഇതു  169-ാം തവണ. 71 വട്ടം ജയം റയലിനൊപ്പം നിന്നു. 66 തവണ ബാഴ്‌സയുടെ കൂടെയും. 32 മത്സരങ്ങള്‍ സമനിലയിലായി.

അര്‍ഹിച്ച ജയം

പ്രതീക്ഷിച്ചതുപോലെ ബാഴ്‌സ പന്തു കൈവശം വയ്‌ക്കുന്നതില്‍ മിടുക്കുകാട്ടി. എന്നാല്‍ നല്ല അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ പിന്നില്‍ നിന്നു. ഹോം ഗ്രൗണ്ടില്‍ റയല്‍ നേടിയത് അര്‍ഹിച്ച ജയമെന്ന വിലയിരുത്താം.

റയലിന്റെ കളി

നെയ്‌മറുടെ ഗോളില്‍ ബാഴ്‌സ ലീഡെടുത്തെങ്കിലും റയല്‍ പതറിയില്ല. ടോണി ക്രൂസും ജെയിംസ്  റോഡ്രിഗസും ലൂക്കാ മോഡ്രിച്ചും ക്രിസ്റ്റ്യാനോയും കരീം ബെന്‍സേമയുമടങ്ങുന്ന താരക്കൂട്ടം മിന്നിത്തിളങ്ങി. ഇസ്‌കോ വേറിട്ടു നിന്നെന്നു പറയാം. പ്രതിരോധത്തില്‍ ഡാനിയേല്‍ കര്‍വാജല്‍ ഉശിരന്‍ പ്രകടനം കെട്ടഴിച്ചു. ഗോളി ഇകര്‍ കസിയസും അഴകുള്ള സേവുകളിലൂടെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. കൗണ്ടര്‍ അറ്റാക്കുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച റയല്‍ അവസാന നിമിഷങ്ങളില്‍ സ്‌കോര്‍ ഉയര്‍ത്തുമെന്നു തോന്നിച്ചെങ്കിലും അതുണ്ടായില്ല.

ബാഴ്‌സയുടെ കളി

മിഡ്ഫീല്‍ഡ് യുദ്ധത്തില്‍ ബാഴ്‌സയ്‌ക്ക് അടിതെറ്റിപ്പോയി. സാവിക്കും ആന്ദ്രെ ഇനിയേസ്റ്റയ്‌ക്കും വേഗം പോരായിരുന്നു.

നെയ്‌മര്‍ തിളങ്ങിയെങ്കിലും ലയണല്‍ മെസി നിറംമങ്ങിയത് ബാഴ്‌സയെ പിന്നോട്ടടിച്ചു. ലീഗില്‍ അരങ്ങേറിയ ഉറുഗൈ്വന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസും രക്ഷകവേഷം കെട്ടിയില്ല.

പ്രതിരോധത്തില്‍ ജെറാഡ് പിക്വെയും ജെര്‍മി  മതേയുവും നിലവാരത്തിലേക്ക് ഉയരാതെ കൂടിയായപ്പോള്‍ ബാഴ്‌സയുടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലായി. രണ്ടാം പകുതിയില്‍ ബാഴ്‌സ സ്വന്തം നിമിഷങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ് പോരായിരുന്നു.

സ്റ്റാര്‍ ഓഫ് ദ മാച്ച്

കര്‍വാജലിന്റെ കഠിനയത്‌നങ്ങള്‍  അവിസ്മരണീയം. പക്ഷേ, ഹീറോ ബെന്‍സേമ തന്നെ. ഇസ്‌കോയില്‍ തുടങ്ങി ക്രിസ്റ്റ്യാനോയിലൂടെ റോഡ്രിഗസ് വഴി വന്ന പന്ത്  ബെന്‍സേമ ലക്ഷ്യത്തിലെത്തിക്കുമ്പോള്‍ ബാഴ്‌സ മത്സരത്തില്‍ നിന്ന് ഏറെ അകന്നുപോയി.

വേഗവും ചലനാത്മകതയും കൊണ്ട് ബെന്‍സേമ ബാഴ്‌സ പ്രതിരോധത്തിന് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.സീസണിന്റെ തുടക്കത്തില്‍ മോശം ഫോമാല്‍ വലഞ്ഞ ബെന്‍സേമയെ സംബന്ധിച്ചിത് ശക്തമായ മടങ്ങിവരവ്.

സീറോ ഓഫ് ദ മാച്ച്

ആദ്യന്തം താളംകണ്ടെത്തിയില്ല. തുടക്കത്തില്‍ ബെന്‍സേമയെ തള്ളിയതിന് പെനാല്‍റ്റിക്ക് ശിക്ഷിക്കപ്പെണ്ടതായിരുന്നു. 34-ാം മിനിറ്റില്‍ പന്തില്‍ കൈതൊട്ട് എതിരാളിക്ക് പെനാല്‍റ്റി സമ്മാനിച്ചു. നിലവാരമുള്ള പ്രതിരോധഭടന് ആ പിഴവ് ഒഴിവാക്കാമായിരുന്നു.

ഇനിയേസ്റ്റയുമായും മതേയുവുമായും   പിക്വെ ആശയക്കുഴപ്പത്തില്‍പ്പെട്ടതാണ് റയലിന്റെ മൂന്നാം ഗോളിന് വഴിയൊരുക്കിയത്.ചുരുക്കത്തില്‍ പിക്വെയുടെ പാളിച്ചകള്‍ ബാഴ്‌സയുടെകുഴി തോണ്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.