ബഹാവുല്ലായെയും മറ്റുള്ളവരെയും കുറിച്ചുള്ള അന്വേഷണം നിര്‍ത്തി നാം നമ്മെത്തന്നെ അനേ്വഷിച്ചറിയണം. അപ്പോള്‍ എല്ലാം ആ സത്യംതന്നെയാണെന്നറിയാന്‍ കഴിയും. സദ് വസ്തുവില്‍നിന്നന്യമായി ആര്‍ക്കും നിലനില്‍പ്പില്ല. നമ്മുടെ ആശയങ്ങളും വിശ്വാസങ്ങളും ആദര്‍ശങ്ങളുമൊക്കെ അപ്പപ്പോഴായി മാറിക്കൊണ്ടിരിക്കും. സത്യമാകട്ടെ ഒരിക്കലും മാറ്റമില്ലാതെ വര്‍ത്തിക്കുന്നു.
















