സിംഗപ്പൂര്‍: ഡബ്‌ളിയു.ടി.എ ലോകചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ സാനിയ മിര്‍സ, സിംബാബ്വ്‌വേയുടെ കാരാ ബ്‌ളാക്ക് സഖ്യത്തിന് കിരീടം.ഡബിള്‍സില്‍ നിലവിലെ ജേതാക്കളായ ഷെയ് സുവെയ് പെങ് ഷ്വായി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയബ്ലാക്ക് സഖ്യം തോല്‍പിച്ചത്.സ്‌കോര്‍: 61, 60. മത്സരം 59 മിനിറ്റാണ് നീണ്ടുനിന്നത്.ഒരു വര്‍ഷത്തിലേറെയായി ഒന്നിച്ചുകളിക്കുന്ന ഇവരുടെ അഞ്ചാം കിരീടമാണിത്.
















