റാഞ്ചി: എച്ച്ഐഎല്ലിലെ (ഇന്ത്യന്‍ ഹോക്കി ലീഗ്) റാഞ്ചി ഫ്രാഞ്ചൈസിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും സഹാറ അഡ്വെഞ്ച്വര്‍ സ്പോര്‍ട്സും ചേര്‍ന്ന് സ്വന്തമാക്കി.
റാഞ്ചി റേയ്സ് എന്ന പേരിലെ ടീം ഇന്നലെ നിലവില്‍വന്നു. ടൂര്‍ണമെന്റിന്റെ ആദ്യ പതിപ്പില്‍ റാഞ്ചിയെ പ്രതിനിധീകരിച്ച റൈനോസിനെ ഉടമകളും ഹോക്കി ഇന്ത്യയും തമ്മിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പുറത്താക്കിയിരുന്നു.
















